സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം

ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. വിനോദസഞ്ചാര കേന്ദ്രമായ പൈതൽ മലയിൽ വ്യൂ പോയിന്റിൽ ഭർത്താവിനൊപ്പം എത്തിയപ്പോഴാണ് യുവതിക്ക് ഇടിമിന്നലേറ്റത്. ഞായാറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
പൈതൽ മലയിൽ ട്രക്കിങ്ങിനായി എത്തിയ പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരി അഞ്ജു മാത്യു (31) വാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സോനുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ നാട്ടുകാരും സുരക്ഷാ ജീവനക്കാരും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഒരു ഫോറസ്റ്റ് വാച്ചർക്കും പരിക്കേറ്റതായി വിവരമുണ്ട്. ഫോറസ്റ്റ് വാച്ചർ അപകടനില തരണ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
മൺസൂണിൽ പൈതൽ മലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയതായിരുന്നു ദമ്പതികൾ. അഞ്ജുവിൻ്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
\
https://www.facebook.com/Malayalivartha
























