"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു

സംസ്ഥാനത്ത് ഡിസംബർ വരെ, രാത്രിയിലെ കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് കെഎസ്ഇബി. നിലവിൽ വൈദ്യുതി വാങ്ങാൻ യൂണിറ്റിന് 10 രൂപയെന്ന ഉയർന്ന പരിധി നിയന്ത്രണമുണ്ടെങ്കിലും വേണ്ടിവന്നാൽ അതു മറികടന്നും വാങ്ങേണ്ടി വരുമെന്ന് കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷനെ അറിയിച്ചു. ഇല്ലെങ്കിൽ ഈമാസം 30 വരെ ഏർപ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണമെന്ന പേരിലുള്ള ലോഡ് ഷെഡിങ് കൂടുതൽ സമയം തുടരേണ്ടിവരും.
നേരത്തെ 10 വർഷങ്ങൾ സംസ്ഥാനത്ത് പവർ കട്ടില്ലായിരുന്നു ... എന്നാൽ പിണറായി സർക്കാർ അവസാന ദിവസങ്ങളിൽ പവർ കട്ട് ഏർപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് ഇതിനു നേരെ ഉയർന്നത് ...
എന്തിനേറെ പറയുന്നു പിണറായി വിമർശകൻ മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ സർക്കാരിനും വൈദ്യുതി വകുപ്പിനും എതിരെ രംഗത്തെത്തിയിരുന്നു
"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" എന്നായിരുന്നു രാഹുലിന്റെ പരിഹാസം. സംസ്ഥാനത്ത് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വൈദ്യുതി നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ കൂട്ടുപിടിച്ച് രാഹുൽ വിമർശനം ഉന്നയിച്ചത്.
കഠിനമായ ചൂടിൽ ജനം വലയുമ്പോൾ വൈദ്യുതി ബോർഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാരിന്റെ കെ-റെയിൽ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ പേരിനൊപ്പമുള്ള 'കെ' ഉപയോഗിച്ച് വൈദ്യുതി തടസ്സത്തെ 'കെ-കട്ട്' എന്ന് വിളിച്ച രാഹുൽ, മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.എന്നാൽ ഇപ്പോൾ ഇതാ യു ഡി എഫ് സർക്കാർ വന്നതോടെ സംസ്ഥാനത്ത് പവർ കട്ട് അടിച്ചേൽപ്പിച്ചിരിക്കുകയാണ്
ഈമാസം 15 മുതൽ 30 വരെയും അടുത്ത ഓരോ മാസവും ആവശ്യമായ വൈദ്യുതിക്കായി ഡീപ് പോർട്ടലിൽ കെഎസ്ഇബി ടെൻഡർ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും ബിഡ് നൽകിയില്ല. ഇ ലേലത്തിൽ ജൂലൈയിലേക്ക് യൂണിറ്റിന് 10.99 രൂപവരെ നിരക്ക് കമ്പനികൾ രേഖപ്പെടുത്തിയെങ്കിലും ചർച്ചയിലൂടെ ഇത് 9.99 രൂപയായി കുറച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള നിരക്ക് കമ്പനികൾ 9.07 രൂപയും 9.02 രൂപയുമാക്കിയിരുന്നത് 8.89 രൂപയായി കുറച്ചു. സെപ്റ്റംബറിൽ യൂണിറ്റിന് 12.98 രൂപ എന്ന ഉയർന്ന നിരക്ക് വന്നതിനാൽ വീണ്ടും ടെൻഡർ ചെയ്യാൻ ബോർഡ് തീരുമാനിച്ചു.
വേനൽക്കാലത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നു ബാങ്കിങ് കരാറിലൂടെ വായ്പയായി വാങ്ങിയ വൈദ്യുതി ഈ മാസം 15 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലാണ് കൊടുത്തു തീർക്കേണ്ടത്. റിസർവോയറുകളിൽ വെള്ളം തീരെ കുറഞ്ഞതിനൊപ്പം കൊടുത്തുതീർക്കേണ്ട ഈ കടം കൂടിയായതോടെയാണ് സംസ്ഥാനം രൂക്ഷമായ പ്രതിസന്ധിയിലായത്. പകൽ സമയത്ത് സോളർ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. പക്ഷേ, രാത്രികാലത്തെ ഉപയോഗത്തിന് ആവശ്യമായ ബാറ്ററി സ്റ്റോറേജ് സംവിധാനം സംസ്ഥാനത്തില്ല. എന്താണെന്നറിയില്ല താൻ മന്ത്രിയായ ശേഷം മഴയില്ല എന്ന പ്രശ്നവും ഉണ്ടെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha






















