ഗുജറാത്തില്‍ ചെങ്കോട്ട തീര്‍ക്കാന്‍ എസ്‌എഫ്‌ഐ ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തില്‍ എസ്‌എഫ്‌ഐ കരുത്താര്‍ജ്ജിക്കുന്നു

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തില്‍ എസ്‌എഫ്‌ഐ കരുത്താര്‍ജ്ജിക്കുന്നു. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ഗുജറാത്തില്‍ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. 12 വര്‍ഷത്തിനുശേഷമാണ് എസ്‌എഫ്‌ഐ സംസ്ഥാന ഘടകം ഗുജറാത്തില്‍ രൂപീകൃതമാകുന്നത്.
കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങള്‍ക്ക് പുറമേ ജെഎന്‍യു ആയിരുന്നു എസ്‌എഫ്‌ഐയുടെ ശക്തികേന്ദ്രം. എന്നാല്‍ ഇന്ന് ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലും സംഘടന സാമാന്യം ശക്തമായ തലത്തിലേക്ക് മാറിക്കഴിഞ്ഞു. രാജസ്ഥാനില്‍ സര്‍വ്വകലാശാലകളിലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര വേഷത്തിലിറങ്ങിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മികച്ച വിജയമാണ് നേടിയത്. സിംലയില്‍ നടക്കുന്ന എസ്‌എഫ്‌ഐയുടെ ദേശീയ സമ്മേളനത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും തീരുമാനമെടുക്കും.
എബിവിപിയും എന്‍എസ്യുമാണ് ദേശീയ തലത്തില്‍ എസ്‌എഫ്‌ഐയുടെ എതിരാളികള്‍. ഇടത് ഐക്യം എന്ന ആശയത്തിന്റെ പേരില്‍ ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായാണ് മത്സരിച്ചത്. രാജ്യത്ത് സിപിഎം മുന്‍കൈയ്യെടുത്ത് നടത്തുന്ന കര്‍ഷക സമരങ്ങളിലെ പങ്കാളിത്തവും എസ്‌എഫ്‌ഐയുടെ വളര്‍ച്ചയും വോട്ടായി മാറിയാല്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സംഘടനയിലേക്കെത്തുന്നവരെ സംരക്ഷിക്കുകയെന്നതും എസ്‌എഫ്‌ഐയ്ക്ക് വെല്ലുവിളിയാണ്.
https://www.facebook.com/Malayalivartha
























