കടലോരത്ത് ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ കരുതിയത് കോഴി മാംസത്തിന്റെ അവശിഷ്ടങ്ങൾ എന്ന്; ദുർഗന്ധം രൂക്ഷമായതോടെ ചാക്ക്‌കെട്ട് അഴിക്കാൻ തീരുമാനിച്ച് നാട്ടുകാർ.. ഒടുവിൽ കണ്ടെത്തിയത് പകുതിയോളം അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം

കൊല്ലം ജില്ലയിലെ പരവൂർ തെക്കുംഭാഗം കടലോരത്ത് യുവതിയുടെ ആറ് മാസം പഴക്കമുള്ള മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പക്ഷെ കടലോരത്ത് എത്തിയവർ ചാക്ക് കെട്ട് കണ്ട് ആദ്യം കരുതിയത് രാത്രിയിൽ ആരോ ഉപേക്ഷിച്ച കോഴിവേസ്റ്റായിരിക്കും എന്നായിരുന്നു. എന്നാൽ ചാക്ക്‌കെട്ടിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ പൊലീസിനെ അറിയിക്കാൻ നാട്ടുകാർ തീരുമാനിച്ചു. തുടർന്ന് ഇവിടെ എത്തിയ പോലീസ് പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ സ്ത്രീയുടെ മൃതദേഹമാണെന്ന് സൂചന ലഭിച്ചു.
കഴിഞ്ഞദിവസം മൂന്ന് പേർ ഇവിടെ കാറിലെത്തി ചാക്ക് കെട്ട് ഉപേക്ഷിച്ചത് കണ്ടവരുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹമാണിത് എന്ന സൂചനയുണ്ട്. മൃതദേഹത്തിന്റെ പകുതിയോളം അഴുകിയ നിലയിലാണ്. ബാഗില്‍ നിന്നു ചുവന്ന പട്ടും കവറും മൃതദേഹം പുതപ്പിക്കുന്ന തുണിയും കണ്ടെടുത്തു. മറ്റെവിടെയോ ഉപേക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഇവിടെ കൊണ്ടു ഇടുകയായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. കൊല്ലം കമ്മീഷണറടക്കം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പരവൂർ പോലീസിൻെറ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha
























