ശബരിമല കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആകുമോ ?

ആര്‍ജ്ജവമില്ലാത്ത അഴകൊഴമ്പന്‍ ശൈലിയുമായി പ്രതിപക്ഷനേതാവ് വീണ്ടും ഒരു തമാശയാകുന്നു. ശബരിമല വിഷയത്തില്‍ ബി.ജെ.പി യുടെ ബി. ടീമായി കളി തുടങ്ങിയ രമേശിനെയും, സുധാകരനെയും കശക്കിയെറിഞ്ഞ് രാഹുല്‍ സന്ദേശം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്ക് ഇങ്ങനൊരു നിലപാടേ സ്വീകരിക്കാന്‍ കഴിയൂ. ഇവിടെ കേരളത്തിലെ ജനങ്ങളും, രാഷ്ട്രീയ നിരീക്ഷകരും ചോദിക്കുന്ന ഒരു കാര്യം കെ.പി.സി.സി ഇത്തരമൊരു സമരത്തിലേക്ക് കടക്കുമ്പോള്‍ എന്തുകൊണ്ട് രാഹുല്‍ഗാന്ധിയുടെ നിലപാടനേ്വഷിച്ചില്ല. സുധാകരന്‍ പകുതി ആര്‍.എസ്.എസുകാരനാണെന്ന് പരസ്യമായി മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ വിളിച്ചു പറയുമ്പോഴും, ബി.ജെ.പിയുടെ ക്ഷണമനുസരിച്ചാണ് ശബരിമലയിലെത്തിയെതന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വെളിപ്പെടുത്തിയപ്പോഴും എന്തുകൊണ്ടാണ് ഒരു പരസ്യ നിലപാട് രാഹുല്‍ഗാന്ധി എടുക്കാത്തത്.
വ്യക്തിപരമായ നിലപാട് യുവതീ പ്രവേശനത്തിനനുകൂലമെങ്കില്‍, എന്തുകൊണ്ട്ആര്‍ജവമുള്ള സ്വന്തം മനസ്സാക്ഷിക്കു നിശ്ചയമുള്ള ഒരു കാര്യത്തിനുവേണ്ടി നിലകൊള്ളാത്തത്. അതോ പകുതി ബി.ജെ.പിയായ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളെ ഭയമാണോ?
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്കുണ്ടാകുമോ എന്ന ഭയം രാഹുല്‍ ഗാന്ധിക്കുണ്ടോ? ജനങ്ങള്‍ക്കുവേണ്ടി നില്‍ക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വൈകാരികമായല്ല തീരുമാനങ്ങളെടുക്കേണ്ടത്.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി നശിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞതില്‍ ഒരുപാടര്‍ത്ഥങ്ങളുണ്ടോ? രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിറകെയാണ് സുധാകരന്‍ ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്. വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ വരുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആകും എന്നാണ് സുധാകരന്‍ പറഞ്ഞത്.
ശബരിമല സമരത്തില്‍ കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിലാണ്. രാഹുല്‍ഗാന്ധി ഇനിയും ഈ നിലപാട് തുടര്‍ന്നാല്‍ ചെന്നിത്തലയും, സുധാകരനും തലയില്‍ മുണ്ടിട്ട് ബി.ജെ.പിയിലേക്ക് മുങ്ങേണ്ടിവരുമെന്ന് സി.പി.എം പറയുന്നു.
കാത്തിരുന്ന് കാണുക.
https://www.facebook.com/Malayalivartha
























