പിണറായിക്ക് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭിനന്ദനം

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അതിരൂക്ഷ വിമര്‍ശനത്തിനു പിന്നാലെ പിണറായി സര്‍ക്കാരിനു കേന്ദ്ര ഷിപ്പിംഗ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭിനന്ദനം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രി പിണറായിയെ പുകഴ്ത്തിയത്. കൊച്ചി കപ്പല്‍ ശാലയിലെ പുതിയ ഡ്രൈ ഡോക്കിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പാതവികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലായത് പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷമാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. ഇതും പിണറായി സര്‍ക്കാരിന്റെ കാലത്താണ്. വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന ഇടപെടലിനു കേന്ദ്ര സര്‍ക്കാരിന് വേണ്ടി താന്‍ നന്ദി പറയുന്നു. പെട്രോളിയം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇന്ത്യയില്‍ പലയിടത്തും നിലച്ചപ്പോഴും കേരളം ഇക്കാര്യം ഗൗരവത്തിലെടുത്തു. സമയ ബന്ധിതമായി പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.
കൊച്ചി കപ്പല്‍ശാല സ്വകാര്യവല്‍ക്കരിക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ മൂലധനം ആവശ്യമാണ്. കപ്പല്‍ശാല ഓഹരിവില്പനയിലൂടെ നേടിയ തുക ഉപയോഗിച്ചാണു വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നത്. മൂലധനമില്ലെങ്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. വികസനമുണ്ടായില്ലെങ്കില്‍ തൊഴില്‍ അവസരങ്ങളുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























