പതിയെ പതിയെ നിര്‍ബന്ധമാക്കും... ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് തര്‍ക്കം തുടരവെ ശബരിമല ദര്‍ശന്‍ ഓണ്‍ലൈന്‍ സംവിധാനം റെഡി; തീര്‍ത്ഥാടകരുടെ പേര്, വയസ്, ഫോട്ടോ, വിലാസം, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം; ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് മണ്ഡലകാലത്ത് ദര്‍ശനസമയവും യാത്രാസൗകര്യങ്ങളും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം (www.sabarimalaq.com) സജ്ജമായി. കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പമ്പയിലെത്താനുള്ള ബസ് ടിക്കറ്റും പൊലീസും കെ.എസ്.ആര്‍.ടി.സിയും ചേര്‍ന്നൊരുക്കിയ പോര്‍ട്ടലില്‍ ലഭ്യമാണ്. www.keralartc.com വെബ്‌സൈറ്റില്‍ നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാം.
അതേസമയം ഫോട്ടോയും മറ്റെല്ലാ തിരിച്ചറിയല്‍ രേഖകളും നല്‍കുന്നതിനാല്‍ ബഹളം വച്ചാല്‍ വേഗത്തില്‍ അവരെ പിടികൂടാനാകും. ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെങ്കിലും ഭാവിയില്‍ ഒരാളെപ്പോലും രജിസ്റ്റര്‍ ചെയ്യാതെ കടത്തിവിടില്ല. അങ്ങനെ പോലീസ് പൂര്‍ണമായും നിയന്ത്രണത്തിലാകും.
മുന്‍ വര്‍ഷങ്ങളില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി എത്തുന്ന തീര്‍ത്ഥാടകരെ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്‍ റോഡ് വഴി സന്നിധാനം നടപ്പന്തലില്‍ എത്തിച്ചിരുന്നു. ഇക്കൊല്ലം കുറച്ചു പേര്‍ക്കുമാത്രമേ ഈ സൗകര്യം അനുവദിക്കൂ. ഇതിനായി www.sabarimalaq.com ല്‍ തീര്‍ത്ഥാടകരുടെ പേര്, വയസ്, ഫോട്ടോ, വിലാസം, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം. ദര്‍ശനസമയവും തീയതിയും തീര്‍ത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ ക്യൂ കൂപ്പണ്‍ പ്രിന്റ് എടുക്കണം. ഈ ഇത് പമ്പയിലെ പൊലീസിന്റെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ നിന്ന് സീല്‍ പതിപ്പിക്കണം. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമേ ചന്ദ്രാനന്‍ റോഡ് വഴി പ്രവേശനം അനുവദിക്കൂ. ഈ സൗകര്യം ഉപയോഗിക്കുന്ന തീര്‍ത്ഥാടകര്‍ നിലക്കല്‍ പമ്പ കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് പ്രത്യേകം എടുക്കണം.
ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമേ അനുവദിക്കൂ. 48 മണിക്കൂറിനകം ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ തിരിച്ചെത്തണം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം പമ്പയില്‍ തീര്‍ത്ഥാടകരെ യാതൊരു കാരണവശാലും തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
ഒരു ടിക്കറ്റില്‍ പത്തു പേര്‍ക്ക് വരെ ബുക്ക് ചെയ്യാം.
ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുക്കണം.
48 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റ് (നിലക്കല്‍പമ്പനിലക്കല്‍) മുന്‍കൂട്ടി ബുക്ക് ചെയ്യാം.
കാല്‍നടയായി ദര്‍ശനത്തിനെത്തി മടങ്ങുന്നവര്‍ക്കായി ഓണ്‍ലൈനായി പമ്പയില്‍ നിന്ന് ടിക്കറ്റ് ലഭ്യമാക്കും.
ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ നിലയ്ക്കലില്‍ എത്തുന്നവര്‍ക്ക് അവിടെയുളള കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് ലഭ്യതയ്ക്കനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ ടിക്കറ്റ് നല്‍കും.
മറ്റു സ്ഥലങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ നേരിട്ട് പമ്പയില്‍ എത്തുന്നവര്‍ക്ക് നിലയ്ക്കലില്‍ നിന്ന് വീണ്ടും ബുക്കിംഗ് ആവശ്യമില്ല.
https://www.facebook.com/Malayalivartha
























