മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വീടിനുള്ളിൽ മരിച്ചനിലയിൽ, വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ജലവിഭവ മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ. കടയ്ക്കൽ ചെറിപ്പറമ്പ് സ്വദേശി സുജിട്ടാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം .രണ്ട് വർഷമായി മന്ത്രിയുടെ ഗൺമാനായി സുജിത്ത് പ്രവർത്തിച്ച് വരികയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കൈയിലെ ഞരമ്പ് മുറിച്ച ശേഷം സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസവും മന്ത്രിക്കൊപ്പം ഗൺമാൻ ഉണ്ടായിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കടയ്‌ക്കൽ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്. വിശദമായ പരിശോധനകൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.വ്യക്തിപരമായ പ്രശ്നങ്ങളാകാം സംഭവത്തിന് പിന്നിലെന്നും ഔദ്യോഗികമായി പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും മന്ത്രി മാത്യു ടി.തോമസ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























