സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലാ അലര്‍ട്ട്

നാളെ മുതല്‍ കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഹാപ്രളയമുണ്ടാക്കിയ എടവപ്പാതിക്കാലത്ത് കേരളത്തില്‍ 23.34 ശതമാനം മഴയാണ് അധികം കിട്ടിയത്. 2039.6 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2515.73 മില്ലീമീറ്റര്‍ മഴ പെയ്തു. ഇടുക്കിയിലാണ് കൂടുതല്‍. 66.8 ശതമാനം അധികം. പാലക്കാട് 51.27 ശതമാനം മഴ കൂടുതല്‍ കിട്ടി. എന്നാല്‍ തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ ശരാശരിയിലും കുറവായിരുന്നു.
https://www.facebook.com/Malayalivartha
























