എച്ച്ആർ, അക്കൗണ്ട്സ് വിഭാഗങ്ങളിലേയ്ക്ക് ക്യാമ്പസ് സെലക്ഷൻ; 'കണ്‍സെപ്റ്റീവ്' എന്ന സ്ഥാപനത്തിന്റെ മറവിൽ 152 പേരില്‍ നിന്ന് പണം തട്ടിയെടുത്ത ദമ്പതികളെ പോലീസ് കുടുക്കി

ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം നല്‍കി വിദ്യാർത്ഥികൾക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികൾ പിടിയിൽ. എംജി റോഡില്‍ 'കണ്‍സെപ്റ്റീവ്' എന്ന സ്ഥാപനം തുടങ്ങിയ ശേഷം ക്യാംപസുകളില്‍ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി പണം തട്ടിയെടുത്ത തിരുവനന്തപുരം നേമം മുക്കുനട രജനി നിവാസില്‍ ശങ്കര്‍, ഭാര്യ രേഷ്മ എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥികളായ ചിലര്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പിനു തുടക്കമിടുന്നതെന്ന് എസ്‌ഐ കെ.സുനുമോന്‍ അറിയിച്ചു. ഇത്തരത്തില്‍ 152 പേരില്‍നിന്നു ഇവര്‍ പണം നട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
എച്ച്‌ആര്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളിലേക്കെന്നു പറഞ്ഞ് ഇവരുടെ ക്യാംപസുകളില്‍ അഭിമുഖം നടത്തുകയും ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന പേരില്‍ 1000 രൂപ അപേക്ഷകരില്‍നിന്നു വാങ്ങുകയുമാണു ചെയ്യുന്നത്. എറണാകുളം ജില്ലയിലെ 3 ക്യാംപസുകളില്‍ ഇവര്‍ അഭിമുഖം നടത്തി.
152 പേരില്‍ നിന്ന് 1000 രൂപ വീതം തട്ടിയെടുത്തു. നെടുമ്ബാശേരി വിമാനത്താവളത്തിലെ ഡിപാര്‍ചര്‍ ടെര്‍മിനലിനു മുന്നില്‍നിന്ന് അപേക്ഷകരെ വിഡിയോകോള്‍ വിളിക്കും. മലേഷ്യയിലേക്കു പോവുകയാണെന്നു പറഞ്ഞശേഷം മുങ്ങുകയാണു പതിവ്. തമ്മനത്ത് ഇതേ തട്ടിപ്പ് തമ്മനത്ത് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പോലീസ് പിടിയിലായത്.
https://www.facebook.com/Malayalivartha
























