ശബരിമല യുവതി പ്രവേശന വിവാദം പുകയവേ സമരം ചെയ്യാൻ വരുന്നവരെ തളയ്ക്കാൻ പോലീസിന്റെ ഹൈടെക്ക് ബുദ്ധി; 24 മണിക്കൂറിൽ കൂടുതൽ സന്നിധാനത്ത് തങ്ങിയാൽ പുറത്താക്കാൻ പുതിയ തന്ത്രം

ശബരിമലയില്‍ വിഷയത്തിൽ പ്രതിഷേധങ്ങളും സമരങ്ങളും തുടരവേ, മണ്ഡലകാലത്ത് സന്നിധാനത്തെത്തുന്നവര്‍ 24 മണിക്കൂറിലധികം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നീക്കം.
ഇതിന്റെ ഭാഗമായി സന്നിധാനത്തേക്ക് എത്തുന്ന എല്ലാ ഭക്തര്‍ക്കും ബാര്‍കോഡുളള കൂപ്പണ്‍ വിതരണം ചെയ്യും. ഇത് പരിശോധിച്ച് സന്നിധാനത്ത് ആരും 24 മണിക്കൂറിലേറെ തങ്ങുന്നില്ലെന്ന് ഉറപ്പാക്കുമെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭക്തര്‍ കൂപ്പണില്‍ അതു കൈപ്പറ്റിയ തീയതിയും സമയവും രേഖപ്പെടുത്തണം . 24 മണിക്കൂറിലേറെ ആരെങ്കിലും സന്നിധാനത്തു തങ്ങുന്നതായി സംശയം തോന്നിയാല്‍ പൊലീസ് ബാര്‍ കോഡ് റീഡര്‍ ഉപയോഗിച്ചു കൂപ്പണ്‍ പരിശോധിക്കും.
കേരള പൊലീസിന്റെ ഡിജിറ്റൽ ക്യൂ മാനേജ്മെന്റ് സിസ്റ്റത്തിലാണു കൂപ്പൺ വികസിപ്പിച്ചത്. ദർശനത്തിന് ഓൺലൈനിൽ ബുക്ക് ചെയ്യാത്തവർക്കും കെഎസ്ആർടിസിയുടെ നിലയ്ക്കൽ – പമ്പ – നിലയ്ക്കൽ ടിക്കറ്റ് ഓൺലൈനിൽ എടുക്കാത്തവർക്കും ഉൾപ്പെടെ കൂപ്പൺ നൽകും. നിലയ്ക്കൽ, എരുമേലി, പാണ്ടിത്താവളം എന്നീ വഴികളിലൂടെ കാൽനടയായി സന്നിധാനത്ത് എത്തുന്നവർക്കും നൽകും.
കൂടാതെ സമയം കഴിഞ്ഞിട്ടുണ്ടെങ്കില്‍ കൂപ്പണിൽ മുന്നറിയിപ്പ് തെളിയും. തുടർന്ന് ഇവരെ ഉടന്‍ തന്നെ സന്നിധാനത്തുനിന്നു മടക്കി വിടും. നിലയ്ക്കല്‍ പമ്പ കെഎസ്ആര്‍ടിസി ബസില്‍ എത്തുന്നവര്‍ക്കു 48 മണിക്കൂറാണ് അനുവദിക്കുന്നത്. എന്നാല്‍ ഇവരും സന്നിധാനത്ത് 24 മണിക്കൂറിലേറെ തങ്ങുന്നില്ലെന്ന് ഉറപ്പാക്കും.
തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവും പ്രവര്‍ത്തനമാരംഭിച്ചു.ദ ര്‍ശനത്തിന് എത്തുന്ന ദിവസവും സമയവും ആദ്യ 4 മണിക്കൂറിനുള്ളിൽ 24,000 പേർ ഡിജിറ്റൽ ക്യൂവിലൂടെ ബുക്ക് ചെയ്തു.
നിലയ്ക്കലില്‍ നിന്നുളള കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയ തെരഞ്ഞെടുപ്പും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് വെബ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























