130 രോഗികളെ വ്യാജ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നഴ്‌സ് രക്ഷപ്പെടാന്‍ ഉന്നയിച്ചത് വിചിത്ര വാദങ്ങള്‍

നൂറിലധികം രോഗികളെ വ്യാജ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നഴ്‌സ് സമൂഹ മനസാക്ഷിയെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. പിടിയിലായ നഴ്‌സ് കോടതിയില്‍ ഉന്നയിച്ചതാകട്ടെ വിചിത്ര വാദങ്ങളും. രോഗികള്‍ വേദന കൊണ്ട് പുളയുന്നത് കണ്ട് സഹികെട്ടാണ് താന്‍ അവരെ കൂടിയ അളവില്‍ മരുന്ന് വച്ച് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ കോടതിയില്‍ അറിയിച്ചു.
നൂറോളം രോഗികളെ കൊന്നൊടുക്കിയത് താന്‍ തന്നെയാണെന്നും 41കാരനായ നീല്‍സ് ഹോഗല്‍ കോടതിയില്‍ സമ്മതിച്ചു.ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയില്‍ 2015ല്‍ നടന്ന രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
നീല്‍സിന് വിരസത തോന്നുമ്പോള്‍ രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിന് തടസം വരുന്നതിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവയ്ക്കും. രോഗികള്‍ മരണ വെപ്രാളം കാണിക്കുമ്പോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുകയും ചിലതില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ രോഗികളുടെ മുന്നില്‍ രക്ഷകനായി വിലസുകയാണ് ഇയാളുടെ രീതി.
എന്നാല്‍ ഇത്തരം പരീക്ഷണത്തില്‍ ഭൂരിഭാഗം പേര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയാണുണ്ടായത്. രോഗികളെ കൊലപാതകവുമായി ബന്ധപ്പെട്ട് നീല്‍സിനേ നേരത്തെ കോടതി പത്ത് വര്‍ഷം ശിക്ഷിച്ചിരുന്നു. 2005 ല്‍ രോഗിക്ക് മരുന്ന് മാറു കുത്തിവെച്ച കേസില്‍ അറസ്റ്റിലായ നീല്‍സിനെ 2008 ല്‍ കോടതി ഏഴ് വര്‍ഷത്തേക്ക് തടവ് ശിക്ഷക്ക് വിധിച്ചിരുന്നു.
34 നും 96നും ഇടയില്‍ പ്രായമുളള രോഗികളെയാണ് ഇയാള്‍ കൊന്നൊടുക്കിയിരുന്നത്. ഓള്‍ഡന്‍ ബെര്‍ഗിലെ ആശുപത്രിയില്‍ വെച്ച് 36 പേരെയും ഡെല്‍മെന്‍ഹോസ്റ്റിലെ ക്ലീനിക്കില്‍ 2000-2005 കാലയളവില്‍ 64 പേരെയുമാണ് കൊന്നത്. മൊത്തത്തില്‍ 130 പേരുടെ മരണത്തിന് കാരണക്കാരനായ ഇയാളെ ജര്‍മനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സീരിയല്‍ കില്ലറായാണ് അറിയപ്പെടുന്നത്.
നീല്‍സിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്ന് വരികയും ചെയ്യുന്നുണ്ട്. കോടതിയിയില്‍ വിചാരണയ്ക്ക് ഹാജരാക്കിയപ്പോള്‍ തികച്ചും നിര്‍വികാരനായാണ് നീല്‍സിനെ കാണപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും നിരവധി പേരും കാഴ്ച്ചക്കാരായി കോടതിയിലെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























