മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നു; മുഖം രക്ഷിക്കാൻ പിണറായി വിജയൻ യോഗം നിയന്ത്രിക്കാൻ ഏൽപ്പിച്ചത് കടകംപള്ളിയെ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ശബരിമല ചൂടില്‍ തിളയ്ക്കുമ്പോള്‍ കേരള സര്‍ക്കാര്‍ വിളിച്ച അവലോകന യോഗത്തില്‍ നിന്ന് വിട്ടുനിന്ന് അവര്‍ എതിര്‍പ്പു രേഖപ്പെടുത്തി. ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിനേറ്റ മഹാ പ്രഹരമാണ് ഇന്നത്തേത്. നാണക്കേടില്‍ മുഖ്യമന്ത്രി യോഗത്തില്‍ നിന്നു വിട്ടുനിന്നു. പേരിന് ചില ഉദ്യോഗസ്ഥരെ മാത്രമയച്ച് മറ്റ് സംസ്ഥാനങ്ങള്‍ തടി തപ്പുകയായിരുന്നു. ആ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തരുടെ എതിര്‍പ്പു ഭയന്നാണ് യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.
ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ നിന്നാണ് മന്ത്രിമാര്‍ വിട്ടുനിൽക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥർ മാത്രമാണ് യോഗത്തിനെത്തിയത്.
മുഖ്യമന്ത്രി യോഗം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും മന്ത്രിമാരെത്താത്തതിനാല്‍ മുഖം രക്ഷിക്കാനെന്നവണ്ണം പിണറായി വിജയൻ യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നില്ലെന്ന് സുചനയുണ്ട്. ഇവരുടെ അഭാവത്തില്‍ സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാകും യോഗം നിയന്ത്രിക്കുക.
തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശന വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം. എന്നാല്‍ ഇത് മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലാത്തതിനാല്‍ യോഗത്തില്‍ പരിഗണിക്കില്ലെന്നാണ് സൂചന. മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും.
https://www.facebook.com/Malayalivartha
























