1981 നവംബര്‍ 18ന് മണ്ഡലപൂജയ്ക്ക് ശബരിമല നട തുടറന്നപ്പോള്‍ യുവതികള്‍ ഉള്‍പ്പെടെ അന്‍പതോളം സ്ത്രീകള്‍ ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തി, മറ്റ് ഭക്തര്‍ പ്രതിഷേധിക്കുകയും ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു- മാതൃഭൂമി വാര്‍ത്ത വൈറലാകുന്നു

ശബരിമല യുവതീപ്രവേശനം വിവാദമായി കേരളത്തെ പിടിച്ചുലയ്ക്കുമ്പോള്‍ യുവതികള്‍ ഉള്‍പ്പെടെ അന്‍പതോളം സ്ത്രീകള്‍ ശ്രീകോവിലില്‍ എത്തിയതായും ഭക്തര്‍ ഇതിനെതിരെ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ട്. 1981 നവംബര്‍ 18ന് മണ്ഡല പൂജയ്ക്കായി നട തുറന്നപ്പോഴാണ് സംഭവം നടന്നതെന്ന് തൊട്ടടുത്ത ദിവസം പുറത്തിറങ്ങിയ മാതൃഭൂമി പത്രം വ്യക്തമാക്കുന്നു. യുവതികള്‍ സന്നിധാനത്തേക്ക് എത്തുന്നതിന്റെ ഫോട്ടോയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1991ന് മുമ്പ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ റിപ്പോര്‍ട്ട്.
അന്ന് ശങ്കരാചാര്യ സ്വാമികള്‍ അയ്യപ്പജ്യോതി തെളിയിച്ച് കഴിഞ്ഞപ്പോള്‍ യുവതികള്‍ ഉള്‍പ്പെടെ അന്‍പതോളം സ്്്ത്രീകള്‍ ഒന്നിച്ച് ശ്രീകോവിലിന് മുന്‍പിന്‍ എത്തി. ഇതോടെ മറ്റ് ഭക്തര്‍ പ്രതിഷേധിച്ചു. സ്ത്രീകളെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടു. നിയമപരമായി പ്രായം കഴിയാത്ത സ്ത്രീകള്‍ സന്നിധാനത്തെത്തുന്നത് ചെറുക്കുമെന്ന് അയ്യപ്പസേവാ സംഘം വൈസ്പ്രസിഡന്റ് എന്‍. മോഹന്‍കുമാര്‍ പമ്പയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സന്നിധാനത്തിന്റെ പരിപാവനത്വം കാത്തുസൂക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ലെങ്കില്‍ ഭക്തസംഘടനകളുടെ സഹകരണത്തോടെ അയ്യപ്പസേവാ സംഗം അത് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍്ട്ടിലുണ്ട്. സംഭവം നടന്ന കാലത്ത് കേരളത്തില്‍ രാഷ്ട്രപതി ഭരണമായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ വാര്‍ത്ത വന്ന പത്രത്തിന്റെ കോപ്പി ആരോ സ്‌കാന്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ ഇത് വൈറലായി.
https://www.facebook.com/Malayalivartha
























