മകളെ ഗോവണിയിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി; സംസ്കാരച്ചടങ്ങിനായെത്തിയ പ്രവാസി ഭർത്താവിന്റെ സംശയത്തിൽ ഭാര്യ കുടുങ്ങി ... ഭർത്താവിന്റെ ആ ചോദ്യത്തിന് മുന്നിൽ ഭാര്യയുടെ പരുങ്ങലും, ബോധക്ഷയവും

ചാലക്കുടിയിൽ വീടിനുള്ളിലെ ഗോവണിയില്‍ നിന്ന് വീണ ഏഴുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റിൽ. കുന്നപ്പിള്ളി പെരുമാനപ്പറമ്പിൽ വിപിന്റെ ഭാര്യ ഷാനി(39)യെയാണ് കൊരട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കുട്ടിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ സാഹചര്യത്തെളിവിന്റെ അടിസ്‌ഥാനത്തിലാണ് ഷാനിയെ അറസ്‌റ്റ് ചെയ്‌തത്.
ഇവരുടെ മകള്‍ ആവണിയെ സെപ്‌റ്റംബര്‍ 23ന് വീടിനകത്തു ഗോവണിയില്‍നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങിനായി ഗള്‍ഫില്‍നിന്ന് പിതാവ് എത്തിയപ്പോഴായിരുന്നു കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽ പെടുന്നത്. ഇത് സംബന്ധിച്ച് സംശയം ഉന്നയിച്ചതോടെ പോലീസ് കേസന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ എങ്ങനെ ഉണ്ടായിയെന്ന ഭർത്താവിന്റെ ചോദ്യത്തിന് മുന്നിൽ ഷാനിയുടെ പതർച്ച സംശയത്തിനിടയാക്കി. ഇതോടെ ഷാനിക്ക് മാനസികാസ്വസ്‌ഥതകളും, ബോധക്ഷയവും ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഇവരെ കളമശേരിയിലുള്ള ആശുപത്രിയില്‍ ഷാനിയെ പ്രവേശിപ്പിക്കുകയും ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ് ചെയ്തതിന് പിന്നാലെ പോലീസ് ഷാനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























