രാഹുല്‍ ഈശ്വര്‍ ആരാണെന്ന് അറിയുന്നവര്‍ ഇത്തരം നാണംകെട്ട പ്രവൃത്തികള്‍ ചെയ്യില്ല; രാഹുല്‍ ഗാന്ധിയെ രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്തത് ശരിയായ നടപടിയല്ലെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അയ്യപ്പ ധര്‍മസേന നേതാവ് രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്ത സംഭവം ശരിയായ നടപടിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഈശ്വര്‍ ആരാണെന്ന് അറിയുന്നവര്‍ ആരും ഇത്തരം നാണംകെട്ട പ്രവൃത്തികള്‍ ചെയ്യില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു.
എംഎല്‍എ വി.ടി.ബല്‍റാമാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇത്തരത്തില്‍ പോസ്റ്റിട്ടിരുന്നു. രാഹുല്‍ ഈശ്വറല്ല രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രസിഡന്റെന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞ കാര്യം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. സ്ത്രീപുരുഷ സമത്വത്തിന് വേണ്ടിയാണ് രാഹുല്‍ഗാന്ധി നിലകൊള്ളുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യങ്ങള്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ സമയത്ത് കേരളഘടകത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ഗാന്ധിയും നെഹ്‌റുവും വിശ്വാസങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
ശാബാനു കേസില്‍ രാജീവ്ഗാന്ധിക്ക് നിലപാട് തിരുത്തി നിയമ നിര്‍മാണം നടത്തേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്ന കാര്യം കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. പാര്‍ട്ടിക്ക് അതിന്റെ പ്രഖ്യാപിത നിലപാടും നയവുമുണ്ട്. അതത് പ്രാദേശികമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതിയുണ്ട്. അതുകൊണ്ട് പാര്‍ട്ടി എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല പോലുള്ള വൈകാരികമായ വിഷയത്തില്‍ കൂട്ടായരീതിയിലൂടെ മാത്രമേ കോണ്‍ഗ്രസ് തീരുമാനമെടുക്കുകയുള്ളൂ. വ്യക്തിപരമായ നിലപാടുകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























