സമ്മതപത്രം വാങ്ങിയശേഷം മാത്രമേ ജീവനക്കാരെ സാലറി ചാലഞ്ചില്‍ പങ്കെടുപ്പിക്കാവൂഎന്ന് ധനവകുപ്പിന്റെ പുതിയ ഉത്തരവ് ; സമ്മതപത്രം നൽകാതെ സാലറി ചാലഞ്ചില്‍ പങ്കെടുത്ത 11% ജീവനക്കാരുടെ ശമ്പള വിതരണം അവതാളത്തിൽ

കഴിഞ്ഞ ദിവസം സുപ്രീം കോടതി വിസമ്മത പത്രം റദ്ദാക്കിയതോടെ, സമ്മതപത്രം വാങ്ങിയശേഷം മാത്രമേ ജീവനക്കാരെ സാലറി ചാലഞ്ചില്‍ പങ്കെടുപ്പിക്കാവൂ എന്ന ധനവകുപ്പിന്റെ പുതിയ ഉത്തരവ് വന്നു .
ഇതോടെ,സമ്മതപത്രം നല്‍കാതെ സാലറി ചാലഞ്ചില്‍ പങ്കെടുത്ത 11% ജീവനക്കാരുടെ ശമ്പള വിതരണം അവതാളത്തിലായി. ഇവരില്‍ നിന്നു സമ്മതപത്രം വാങ്ങിയതിന് ശേഷമേ ഇനി ശമ്പള ബില്‍ തയ്യാറാക്കാനാകൂ.അതുകൊണ്ട് തന്നെ ഈ മാസത്തെ ഇവരുടെ ശമ്പളം വൈകും. മറ്റുള്ളവരുടെ ശമ്പളം എപ്പോഴത്തേതു പോലെ തന്നെ തുടരും.
കേരള എൻജിയോവിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വിസമ്മതപത്രം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി കണക്കിലെടുത്താണു പുതിയ ഉത്തരവ്. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണം എന്ന പഴയ ഉത്തരവിലെ വ്യവസ്ഥ റദ്ദാക്കിയാണു ധനവകുപ്പ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. മുന്‍പ് വിസമ്മതപത്രം നല്‍കി സാലറി ചാലഞ്ചില്‍ നിന്നു വിട്ടുനിന്നവര്‍ക്കു താല്‍പര്യമെങ്കില്‍ സമ്മതപത്രം നല്‍കി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാനുള്ള അവസരവുമുണ്ട്.
10 മാസത്തവണകളായി ശമ്പളത്തിൽ നിന്നു കിഴിവു ചെയ്‌തോ, അല്ലെങ്കിൽ മറ്റു മാര്‍ഗങ്ങളിലൂടെ ഒറ്റത്തവണയായോ തുക നല്‍കാമെന്ന വ്യവസ്ഥകള്‍ സർക്കാർ നിലനിര്‍ത്തി .
89% പേരും മുന്‍പു തന്നെ സമ്മതപത്രം നല്‍കിയതിനാല്‍ ഭേദഗതി ഉത്തരവു ശമ്പള വിതരണത്തെ കാര്യമായി ബാധിക്കില്ലെന്നു ധനവകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha
























