എന്‍ട്രസ് പരിശീലന കേന്ദ്രത്തില്‍ സീറ്റ് തരപ്പെടുത്താൻ തലസ്ഥാനത്തെത്തി; താമസ സൗകര്യം ഒരുക്കിയത് ഇരിങ്ങാലക്കുട എം.എല്‍.എയുടെ ഹോസ്റ്റല്‍ മുറിയിൽ: ആരുമില്ലാത്ത സമയത്ത് മുറിയില്‍ കയറി ലൈംഗികാതിക്രമം കാട്ടിയ ഡി.വൈ.എഫ്.ഐ നേതാവിന് തണലായി പോലീസും,പാർട്ടിയും! നീതി കിട്ടാതെ പെണ്‍കുട്ടി

ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജീവന്‍ലാല്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ തനിക്ക് പാര്‍ട്ടിയില്‍നിന്നും പോലീസില്‍നിന്നും നീതി ലഭിച്ചില്ലെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്ത്. എന്‍ട്രസ് പരിശീലന കേന്ദ്രത്തില്‍ സീറ്റ് തരപ്പെടുത്താനാണ് പെണ്‍കുട്ടി തിരുവനന്തപുരത്ത് പോയത്. നാട്ടിലെ ഡി.വൈ.എഫ്.ഐ നേതാവായ ജീവന്‍ലാല്‍ അന്ന് തിരുവനന്തപുരത്തുണ്ടായിരുന്നു.
പെണ്‍കുട്ടിക്കു താമസം തരപ്പെടുത്തിയത് ഇരിങ്ങാലക്കുട എം.എല്‍.എയുടെ ഹോസ്റ്റല്‍ മുറിയിലായിരുന്നു. ആരുമില്ലാത്ത സമയത്ത് മുറിയില്‍ കയറിയ ഡി.വൈ.എഫ്.ഐ നേതാവ് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ആദ്യം പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐയിലായിരുന്നു. പിന്നെ, കുടുംബം സി.പി.എമ്മില്‍ സജീവമായതിനാല്‍ പാര്‍ട്ടിയിലും പരാതി നല്‍കി.
ഇത് വിവാദമായതോടെ പാര്‍ട്ടി ജീവന്‍ലാലിനെതിരേ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ നാളിതുവരെ ഒരു തുടര്‍ നടപടിയും ഉണ്ടായില്ല. പ്രതിയായ നേതാവാകട്ടെ നാട്ടില്‍ വിലസി നടക്കുകയും ചെയ്തു. ഒരിക്കല്‍ പോലും പ്രതിയെ തേടി പൊലീസ് വന്നില്ല. പ്രതിയുടെ സഹോദരനെ ഡി.വൈ.എഫ്.ഐയില്‍ ഈയിടെ ഉന്നതസ്ഥാനവും നല്‍കി.
ഡി.വൈ.എഫ്.ഐ നേതാവ് എം.സ്വരാജിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും സംഘടനയുടെ ജില്ലാ നേതാക്കള്‍ ആരും പരാതിയില്‍ ഇടപ്പെട്ടില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു. ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു പരാതിക്കാരി. ഇനി, സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ജീവന്‍ലാലിലെ സി.പി.എമ്മില്‍ നിന്നും ഡി.വൈ.എഫ്.ഐയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























