സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ശബരിമലയിൽ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കും

ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് സേനയെ നേരത്തെ വിന്യസിക്കുന്നത്.
ഐജി എം.ആര്‍. അജിത് കുമാറിനാണ് സന്നിധാനത്തിന്‍റെ ചുമതല. ഐജി അശോക് യാദവിനാണ് പന്പയുടെ ചുമതല.
https://www.facebook.com/Malayalivartha
























