ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്ബില്‍ ആര്‍.എസ്.എസുകാരനായ ഒരാളുടെ യഥാര്‍ത്ഥ വലുപ്പമെന്തെന്ന് മോദിജിക്ക് സ്വയം ബോധ്യപ്പെട്ടല്ലോ ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും ട്രോളി വിടി ബൽറാം

മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തത് വളരെയധികം ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഇത്രയും ചെലവിൽ പ്രതിമ നിര്‍മിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ചൈനീസ് നിര്‍മിത വസ്‌തുക്കള്‍ ഉപയോഗിച്ച് പ്രതിമ നിര്‍മിച്ചതിനെ കളിയാക്കി വി.ടി.ബല്‍റാം നടത്തിയ പരാമര്‍ശങ്ങളും നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് വി.ടി.ബല്‍റാം. തന്റെ ഫേസ്ബുക് പോസ്റ്റിലൂടയാണ് ബൽറാമിന്റെ വിമർശനം.
'രൂപ മൂവായിരം മുടക്കിയാലും സാരമില്ല, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്ബില്‍ ആര്‍.എസ്.എസുകാരനായ ഒരാളുടെ യഥാര്‍ത്ഥ വലുപ്പമെന്തെന്ന് മോദിജിക്ക് സ്വയം ബോധ്യപ്പെട്ടല്ലോ' എന്നായിരുന്നു ബല്‍റാമിന്റെ പോസ്‌റ്റ്.
ഇന്ത്യയെ ഒന്നിപ്പിച്ച സർദാർ പട്ടേലിന്റെ പ്രതിമയുടെ ചൈനയിലുണ്ടാക്കിയ ആ കഷണങ്ങൾ ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നുവെങ്കിൽ കുറച്ച് കൂടി വൃത്തിയുണ്ടാകുമായിരുന്നു. ഇത് ഒരുമാതിരി സ്ക്കൂൾ കുട്ടികൾ ഗ്രാഫ് വരച്ച പോലായി എന്ന് ബൽറാം നേരെത്തെ വിമർശനം ഉയർത്തിയിരുന്നു.
https://www.facebook.com/Malayalivartha
























