Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആഭ്യന്തര മന്ത്രിയായിരിക്കെ ജയില്‍ വകുപ്പിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറി; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം

31 OCTOBER 2018 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. നെട്ടുകാല്‍തേനി തുറന്ന ജയിലിന്‍റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ച്‌ കൊടുത്ത സംഭവത്തിലാണ് രമേശ് ചെന്നിത്തലയെക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ആഭ്യന്തര മന്ത്രിയായിരിക്കെ തുറന്ന ജയില്‍ വകുപ്പിന്റെ 5 ഏക്കര്‍ സ്ഥലം രമേശ് ചെന്നിത്തല ചിന്താലയ ട്രസ്റ്റിന് കൈമാറിയതിനാണ് അന്വേഷണം. അഭിഭാഷകനായ അനൂപ് നൽകിയ പരാതിയിലാണ് അന്വേഷണം. പരാതി ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് അനുവാദം നൽകുകയായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റാകും അന്വേഷിക്കുക.

നാല് വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാനകാലത്താണ് പോത്തന്‍കോട് ആസ്ഥാനമായ ചിന്താലയ ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി പതിച്ച്‌ നല്‍കിയത്. 2015 യുഡിഎഫ് മന്ത്രിസഭയുടെ കാലത്താണ് പോത്തന്‍കോട് ആസ്ഥാനമായ ചിന്താലയ ട്രസ്റ്റിന് ജയില്‍ വകുപ്പിന്‍റെ കീ‍ഴിലുളള അഞ്ച് ഏക്കര്‍ ഭൂമി പതിച്ച്‌ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് .

ഭൂമി പതിച്ച്‌ നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് ജയില്‍ വകുപ്പ് നല്‍കിയ ശുപാര്‍ശ മറകടന്നായിരുന്നു അന്നത്തെ ആഭ്യന്തമന്ത്രിയായ ചെന്നിത്തല തീരുമാനം എടുത്തത്. ധനവകുപ്പ് , റവന്യു വകുപ്പ് ,നിയമ വകുപ്പ് എന്നീവയെ മറികടന്ന് ആണ് യുഡിഎഫ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. സ്വകാര്യ ട്രസ്റ്റായ ചിന്താലയ കാട്ടക്കട നെട്ടകാല്‍തേനിയില്‍ അണ്‍ എയ്ഡഡ് സ്കൂള്‍ തുടങ്ങാനാണ് ജയില്‍ വകുപ്പിന്‍റെ ഭൂമി ആവശ്യപ്പെട്ടത്.

സ്വകാര്യ ട്രസ്റ്റ് ആയതിനാലും, തുടങ്ങുന്നത് അണ്‍ എയ്ഡഡ് സ്കൂള്‍ ആയതിനാലും ഭൂമി പതിച്ച്‌ നല്‍കിയാല്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകും എന്ന് ജയില്‍ ഡിജിപി മുന്നറിപ്പ് നല്‍കിയരുന്നു . എന്നാല്‍ ആ മുന്നറിപ്പിനെ പോലും മറികടന്ന് ഫയല്‍ ക്യാമ്ബിനറ്റിന്‍റെ പരിഗണയില്‍ കൊണ്ട് വന്ന് തീരുമാനം എടുപ്പിക്കുകയായിരുന്നു. 30 വര്‍ഷത്തേക്കായിരുന്നു സര്‍ക്കാര്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് പാട്ടത്തിന് വിട്ട് നല്‍കിയത് .

1961 ലാണ് നെട്ടുകാല്‍തേനിയില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായ പിടി ചാക്കോ മുന്‍കൈ എടുത്ത് തുറന്ന ജയില്‍ സ്ഥാപിച്ചത് .പ്ലാന്‍റേഷന്‍ കോര്‍പ്പറേന്‍റെ ഭൂമി കര്‍കശമായ വ്യവസ്ഥകളോടെയാണ് ജയില്‍ വകുപ്പിന് കൈമാറിയത് . മു‍ഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും എതിര്‍പ്പ് ഉയര്‍ത്തിയിട്ടും ഫയല്‍ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ പരിഗണക്ക് വിട്ടു. തുടര്‍ന്ന് 2015 ആഗസ്റ്റ് 19 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം കമ്ബോള വിലയുടെ 10 ശതമാനം മാത്രം ഇടാക്കി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2016 നവംബറില്‍ മുന്‍ സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends