ശബരിമലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം നൽകിയത് 100 കോടിയുടെ പദ്ധതികൾ; കാലാവധി മൂന്ന് മാസം ബാക്കി നിൽക്കെ തുടങ്ങിയത് മൂന്നു പ്രവർത്തനങ്ങൾ മാത്രം; പദ്ധതി നടപ്പിലാക്കുന്നതില്‍ ദേവസ്വം ബോര്‍ഡും ഉന്നതാധികാര സമിതിയും താത്പര്യം കാട്ടുന്നില്ലെന്ന് ആക്ഷേപം

ശബരിമലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനു കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ കിട്ടിയത് 100 കോടിയുടെ പദ്ധതികൾ. പദ്ധതി പ്രകാരം സന്നിധാനം, പമ്പ, ശരണവഴി, എരുമേലി എന്നിവടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് 100 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന പൂര്‍ത്തിയാക്കാനുള്ള കാലാവധി മൂന്ന് മാസം മാത്രം നില്‍ക്കെ മൂന്നെണ്ണം മാത്രമാണ് തുടങ്ങാന്‍ കഴിഞ്ഞത്. അവയ്ക്കാകട്ടെ കാര്യമായ പുരോഗതിയുമില്ല.
സന്നിധാനത്തിൽ 3290.46 ലക്ഷം, പമ്പയിൽ 3296.52 ലക്ഷം, സന്നിധാനത്തേക്കുളള പാതയിൽ 2655.63 ലക്ഷം, എരുമേലിയിൽ 280.18 ലക്ഷം രൂപയുടെയും ഉൾപ്പെടെ 99.99 കോടിയുടെ പദ്ധതിക്ക് 2015 ഡിസംബർ 15ന് അനുമതി ലഭിച്ചത്. 36 മാസം കൊണ്ട് പൂർത്തിയാക്കണമെന്നതായിരുന്നു വ്യവസ്ഥ
പദ്ധതികള്‍ക്കായി ദേവസ്വം ബോര്‍ഡ് വിശദമായ പ്ലാന്‍ തയ്യറാക്കി ഉന്നതാധികാര സമിതിയ്‌ക്ക് നല്‍കിയെങ്കിലും പദ്ധതി നടപ്പിലാക്കുന്നതില്‍ ദേവസ്വം ബോര്‍ഡും ഉന്നതാധികാര സമിതിയും താത്പര്യം കാട്ടിയില്ലെന്നാണ് ആക്ഷേപം.
പമ്പ മണല്‍പ്പുറത്ത് 90 ശുചിമുറികളുടെ ഒരു ബ്ലോക്ക് നിര്‍മ്മിക്കാന്‍ തുടങ്ങിയെങ്കിലും വെള്ളപ്പൊക്കം ഉണ്ടായതോടെ പണി മുടങ്ങുകയായിരുന്നു. അയ്യപ്പന്‍മാരുടെ പുണ്യസ്‌നാനത്തിനും ആറാട്ടുകടവിനും ത്രിവേണി ചെറിയ പാലത്തിനും മധ്യേ 300 മീറ്റര്‍ പടി കെട്ടുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്. അതേസമയം പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള നീലിമല പാതയില്‍ പടികളും റാംപും നിര്‍മിക്കാനുള്ള പദ്ധതിക്ക് നാല് കോടിയും നീക്കി വച്ചെങ്കിലും മറ്റൊന്നും തുടങ്ങാനായിട്ടില്ല.
സന്നിധാനം
2 ഹെൽത്ത് കിയോസ്കിന് 64.25 ലക്ഷം, വളവുകളിൽ 560 മീറ്റർ പുതിയ വഴിക്ക് 504.60 ലക്ഷം, ക്യു കോംപ്ലക്സിന് 682.11 ലക്ഷം, പിൽഗ്രിം സെന്ററിന് 90.56 ലക്ഷം, പ്രസാദം കൗണ്ടറിന് 680.34 ലക്ഷം, മണ്ഡപം നിർമാണത്തിന് 49.50 ലക്ഷം, ഇരുപ്പിടങ്ങൾക്ക് 397.93 ലക്ഷം, സാംസ്കാരിക പരിപാടിക്ക് സ്റ്റേജിന് 411.86 ലക്ഷം, ശുദ്ധജല വിതരണത്തിന് ആർഒ പ്ലാന്റ് സ്ഥാപിക്കാൻ 45.31 ലക്ഷം.
പമ്പ
3 കിയോസ്കുകൾക്ക് 46.20 ലക്ഷം, പാർക്കിങ് ഏരിയാ നിർമാണത്തിന് 638.31 ലക്ഷം, നടന്നുപോകാൻ പുതിയ വഴിക്ക് 443.36 ലക്ഷം, മണ്ഡപം നിർമാണത്തിന് 59.21 ലക്ഷം, പമ്പാ തീരത്ത് ഷവർ നിർമാണത്തിന് 43.34 ലക്ഷം, 5 ശുചിമുറികൾക്ക് 255.29 ലക്ഷം, ഖരമാലിന്യ സംസ്കരണത്തിന് 80.13 ലക്ഷം, മാലിന്യ സംസ്കരണശാലയ്ക്ക് 1561 ലക്ഷം, കുടിവെളള ഫൗണ്ടനുകൾക്ക് 48.58 ലക്ഷം, വൈദ്യുതീകരണത്തിന് 93.75 ലക്ഷം.
ശരണവഴി
പമ്പയിൽനിന്നു സന്നിധാനത്തേക്കുളള വഴിയിൽ പ്രഥമശുശ്രൂഷ സൗകര്യമുള്ള ഹെൽത്ത് കിയോസ്കിന് 110.07 ലക്ഷം, തീർഥാടകരെ പരിശോധിക്കുന്നതിനുളള സെക്യുരിറ്റി ക്യാബിന് 158.96 ലക്ഷം, വഴിയിൽ 6700 പടികൾ കെട്ടുന്നതിന് 1166. 53 ലക്ഷം, റാംപ് പണിയാൻ 417.61 ലക്ഷം, സിസിടിവിക്ക് 40.95 ലക്ഷം, ട്രാക്ടറിനു കടന്നുപോകാനുള്ള വഴിക്ക് 169.35 ലക്ഷം.
എരുമേലി
ഇൻഫർമേഷൻ സെന്ററിന് 42.59 ലക്ഷം, 5 ശുചിമുറികൾക്ക് 90.64 ലക്ഷം, 3 ഹെൽത്ത് കിയോസ്കിന് 46.20 ലക്ഷം, കുടിവെളളം ഫൗണ്ടേഷനുകൾക്ക് 23.29 ലക്ഷം, ജലവിതരണത്തിന് 8.47 ലക്ഷം, വൈദ്യുതീകരണത്തിന് 15 ലക്ഷം, മാലിന്യ സംഭരണത്തിനുളള വീപ്പകൾക്ക് 8.47 ലക്ഷം, സിസിടിവികൾ സ്ഥാപിക്കുന്നതിനു 30 ലക്ഷം, ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതിന് 5.40 ലക്ഷം എന്നിവയായിരുന്നു പദ്ധതികൾ.
https://www.facebook.com/Malayalivartha
























