തിരുവനന്തപുരത്ത് ഫാമിലി പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം; സമീപവാസികളെ ഒഴിപ്പിക്കുന്നു; അഞ്ചിലധികം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്ത്; ഫാക്ടറിയില്‍ തുടര്‍ സ്‌ഫോടങ്ങള്‍; മുഖ്യമന്ത്രി പങ്കെടുക്കേണ്ടതിന്റെ വേദി തകര്‍ന്നു

മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിന് തീപിടിച്ചു. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഗോഡൗണിന് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ഫാക്ടറിയില്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറി തുടരുന്നുണ്ട്. അഗ്‌നിശമനാ സേനയും പൊലീസും തീയണയ്ക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ കൂട്ടത്തോടെ അപകടത്തില്‍പ്പെട്ടവര്‍ എത്താന്‍ സാധ്യതയുണ്ടെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിഷപ്പുക ശ്വസിച്ച് അവശനിലയില്ലായ ജയറാം രഘു(18)വിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























