മോഡിക്ക് ലോക ബാങ്കിന്റെ കൈയ്യടി... ലോക ബാങ്കിന്റെ റാങ്കിങ് പട്ടികയില്‍ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം

ഇന്ത്യയില്‍ പല കാര്യത്തിലും വിമര്‍ശനം തുടരവെ മോഡി സര്‍ക്കാരിന് കരുത്തായി ലോക ബാങ്കിന്റെ റാങ്കിങ് പട്ടികയില്‍ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം. ബിസിനസ് എളുപ്പത്തില്‍ നടത്താന്‍ സൗകര്യപ്രദമായ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് മുന്നേറ്റം.
പോയ വര്‍ഷത്തേക്കാള്‍ 23 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ 77ാം റാങ്കിലെത്തിയത്. കഴിഞ്ഞ വര്‍ഷം 30 സ്ഥാനങ്ങള്‍ കുതിച്ച് ഇന്ത്യ 100ാമത് എത്തിയിരുന്നു. ഒരു രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനും നടത്തുന്നതിനുമായുള്ള പത്ത് ഘടകങ്ങളില്‍ ആറിലും ഇന്ത്യ മികവ് പുലര്‍ത്തിയതായാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്.
ആകെ 190 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. 2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെയപ്പോള്‍ ഇന്ത്യ 142ാം സ്ഥാനത്തായിരുന്നു. 2015ല്‍ 130 ലേക്കെത്തി. 2017ല്‍ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 130ല്‍ നിന്ന് 100 ലേക്കെത്തി. ഈ വര്‍ഷം വീണ്ടും 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 77ലെത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























