ക്രിക്കറ്റിന്റെ ആവേശത്തില്‍ ഒരു കല്ലുകടി... ഇന്ത്യ വെസ്റ്റ് ഇന്റീസ് ഫൈനല്‍ കാണാനായി രാജ്യത്തെമ്പാടു നിന്നും ജനങ്ങള്‍ ഒഴുകിയെത്തും മുമ്പ് ഗ്രീന്‍ ഫീല്‍ഡിന്റെ തൊട്ടടുത്തെ തീ അണയ്ക്കണം; സുരക്ഷയൊരുക്കാന്‍ തീവ്ര ശ്രമം

പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം നിയന്ത്രിക്കാന്‍ കഴിയാതായതോടെ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ്. ഇന്ത്യ വെസ്റ്റ് ഇന്റീസ് ഫൈനല്‍ കാണാനായി രാജ്യത്തെമ്പാടു നിന്നാണ് തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരം മണ്‍ വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം നിയന്ത്രണാധീതമായി തുടരുന്നതോടെ ക്രിക്കറ്റിനും കരിനിഴല്‍ വീഴുകയാണ്.
തീപിടിച്ച സ്ഥലത്തിന് കിലോമിറ്ററുകള്‍ അകലെയാണ് ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയം. തീ നിയന്ത്രിക്കാന്‍ കഴിയാതായതോടെ വിഷപ്പുക എല്ലായിടത്തും പടരുകയാണ്. കഴക്കൂട്ടം മുതല്‍ ആകാശത്ത് തീയും പുകയും കാണാം. സ്ഥലത്തു നിന്നും ഒരു കിലോമീറ്ററെങ്കിലും മാറി നില്‍ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷപ്പുക കാരണം ദേഹാസ്വാസ്ഥ്യം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ എല്ലാവരും ജാഗ്രതയിലാണ്.
ഈയൊരു തീപിടുത്തം പോലീസിനേയും വലയ്ക്കുന്നുണ്ട്. രാജ്യാന്തര താരങ്ങള്‍ക്ക് ശക്തമായ സുരക്ഷ ഒരുക്കേണ്ടതുണ്ട്. രാവിലെ മുതല്‍ ജനങ്ങള്‍ ഒഴുകി തുടങ്ങും. എത്രയും വേഗം തീയണച്ച് കാര്യങ്ങള്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ക്രിക്കറ്റിനെ സാരമായി ബാധിക്കും. അതിനായുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
തിരുവനന്തപുരം മണ്‍ വിളയിലെ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം ഉണ്ടായത്. രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ നിര്‍മാണശാലയിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തുകയാണ്.സമീപ ജില്ലകളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും വിമാനത്താവളത്തില്‍ നിന്നുള്ള യൂണിറ്റുമെത്തിയിട്ടുണ്ട്.
2 മണിക്കൂറിനു ശേഷവും തീഅനിയന്ത്രിതമായി പടര്‍ന്നു കൊണ്ടിരിക്കുകയാണ്. മുപ്പതോളം അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അഗ്‌നിശമന യൂണിറ്റുകളും സ്ഥലത്തെത്തിച്ചു. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനുംമേയറും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടറുകള്‍ അടക്കമുള്ളവ ഉള്ളതിനാല്‍ പ്രദേശത്തേയ്ക്ക് പോലീസ് ആളുകളെ കടത്തിവിടുന്നില്ല. ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. സമീപവാസികളെ ഒഴിപ്പിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന സമ്മേളന വേദിയ്ക്ക് സമീപമാണ് തീപിടിത്തമുണ്ടായ സ്ഥാപനം. തീപിടിത്തത്തില്‍ സമ്മേളന വേദി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.ഷോര്‍ട്‌സ് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha
























