കളിക്കുന്നതിനിടെ ടിവി മറിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ടെലിവിഷന്‍ മറിഞ്ഞു ദേഹത്തുവീണു പരിക്കേറ്റു ചികിത്സയിലായിരുന്ന ഒന്നര വയസുകാരന് ദാരുണാന്ത്യം. തോപ്രാംകുടി മന്നാത്തറ തേവലപുറത്ത് ടി.ജെ. രതീഷിന്റെ മകന്‍ ജയകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണു സംഭവമുണ്ടായത്. വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ടിവി മറിഞ്ഞു ദേഹത്തുവീഴുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ ഇന്നലെ പുലച്ചെ രണ്ടിനു മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. മാതാവ് അര്‍ച്ചന. ഏക സഹോദരി പ്രിയ(മൂന്ന്).
https://www.facebook.com/Malayalivartha
























