Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നായരും പിള്ളയും വീണ്ടും ചേരുന്നു... ഹിന്ദുവിന്റെ മാത്രമല്ല, എല്ലാവരുടെയും സ്വകാര്യ സ്വത്താണ് സ്വാമി അയ്യപ്പന്‍; സര്‍ക്കാരിനെതിരെ എന്‍എസ്എസിന്റെ കരുത്ത് കാട്ടാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ 

01 NOVEMBER 2018 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. സര്‍ക്കാരിനെതിരെ എന്‍എസ്എസിന്റെ കരുത്ത് കാട്ടാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഒരുങ്ങുകയാണ്. യുവതി പ്രവേശനത്തെ അനുകൂലിക്കാന്‍ ഒരു തരത്തിലും സാധിക്കില്ലെന്ന നിലപാടിലാണ് സംഘടന. സംസ്ഥാന സര്‍ക്കാറിന്റെ കണ്ണു തുറപ്പിക്കാന്‍ വേണ്ടിയാണ് ഈ വിഷയത്തില്‍ നാമജപ പ്രാര്‍ത്ഥനയുമായി മുന്നോട്ടു പോകുമെന്നാണ് വീണ്ടും സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച ആര്‍ ബാലകൃഷ്ണ പിള്ളയും ഇപ്പോള്‍ നിലപാടിന്റെ കാര്യത്തില്‍ പിന്നോട്ടാണ്. ആര് ഈ വിഷയം വിട്ടാലും തങ്ങള്‍ വിടില്ലെന്ന നിലപാട് എന്‍എസ്എസ് കൈക്കൊണ്ടതോടെ ഈ വിഷയത്തിലെ പ്രതിസന്ധി വര്‍ദ്ധിക്കുകയാണ്.

സുപ്രീം കോടതി വിധി തിടുക്കത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് സംശയത്തിനിടയാക്കുന്നു എന്നാണ് ഇന്നലെയും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. എന്‍എസ്എസ് പതാകദിനാചരണത്തിന് ശേഷം മന്നം സമാധിയില്‍ നടന്ന വിശ്വാസ സംരക്ഷണനാമജപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നത്തു പത്മനാഭന്റെ പേര് എടുത്തു പറഞ്ഞു പ്രസംഗിച്ച് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം തള്ളിക്കളയുന്നു. മന്നത്ത് പത്മനാഭന്റെ ചരിത്രമറിയാത്ത ആളുകള്‍ നാട്ടിലിറങ്ങി തെറ്റിദ്ധാരണ പരത്തുന്നതു ശരിയല്ല. സമൂഹത്തിലെ ചില വിഭാഗങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ മന്നത്ത് പത്മനാഭന്റെ കൂടി കഠിനാധ്വാനം മൂലം ഉണ്ടായതാണെന്ന് ഓര്‍ക്കണം.

ഈശ്വര വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ദേവസ്വം ബോര്‍ഡ് രൂപീകരിക്കാന്‍ മന്നത്തു പത്മനാഭന്‍ മുന്‍കൈ എടുത്തത്. ഹിന്ദുവിന്റെ മാത്രമല്ല, എല്ലാവരുടെയും സ്വകാര്യ സ്വത്താണ് സ്വാമി അയ്യപ്പന്‍. ശബരിമലയിലെ വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നിലപാടിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരമാണ് നാമജപം. ആദ്യഘട്ടത്തില്‍ നടത്തിയ നാമജപയാത്രകള്‍ക്ക് ശേഷം സര്‍ക്കാര്‍ വാശിയോടെ ശബരിമലയില്‍ ആളുകളെ എത്തിക്കാന്‍ ശ്രമിച്ചു. ഇതിനാലാണ് കരയോഗതലത്തില്‍ നാമജപപ്രാര്‍ത്ഥന നടത്തുന്നത്.

13 ന് സുപ്രീം കോടതിയില്‍ നിന്നു അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി മറിച്ചാണെങ്കില്‍ വിശ്വാസിസമൂഹവും സമാന ചിന്താഗതിയുള്ള സംഘടനകളുമായും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. വിധി എന്താണെങ്കിലും എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും. ഇതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ വിഷയത്തില്‍ സര്‍ക്കാറിനൊപ്പം നിന്നിരുന്ന ആര്‍ ബാലകൃഷ്ണ പിള്ളയും മറുകണ്ടം ചാടി. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പം നിന്നു സുപ്രീം കോടതിവിധിയെ അനുകൂലിച്ച മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള എന്‍എസ്എസ് സ്ഥാപക ദിനാഘോഷച്ചടങ്ങില്‍ വിശ്വാസസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കഴിഞ്ഞ 24ന് കൊല്ലത്ത് എല്‍ഡിഎഫ് യോഗത്തിലാണ് പിള്ള കോടതിവിധിയെ അനുകൂലിച്ചു പ്രസംഗിച്ചത്. അന്നു തന്ത്രിക്കെതിരെയും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഇന്നലെ പുനലൂരിലെ യൂണിയന്‍ ആസ്ഥാനത്താണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ പിള്ള നൂറുകണക്കിന് കരയോഗം ഭാരവാഹികള്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 62 വര്‍ഷമായി യൂണിയന്‍ പ്രസിഡന്റാണ് പിള്ള. പത്തനാപുരം യൂണിയനിലെ 145 കരയോഗങ്ങളിലും 13 വരെ നാമജപം തുടരും. എല്‍ഡിഎഫ് അനുഭാവികള്‍ ഭാരവാഹികളായുള്ള കരയോഗങ്ങളിലും നാമജപം നടക്കുന്നുണ്ട്. എല്ലാ എന്‍എസ്എസ് യൂണിയനുകളിലും കരയോഗങ്ങളിലും വിശ്വാസസംരക്ഷണ നാമജപയജ്ഞം നടത്തണമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേരത്തെ എന്‍എസ്എസ് ആര്‍എസ്എസിന് വഴിയൊരുക്കരുത് എന്ന ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ പറഞ്ഞിരുന്നെങ്കിലും ആ ഉപദേശവു അപ്രസക്തമാണെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെടുകയുണ്ടായി. ശബരിമല വിഷയം സംബന്ധിച്ചു വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ നീക്കം ഉണ്ടാകുന്നു എന്നറിഞ്ഞപ്പോള്‍ത്തന്നെ, അങ്ങനെയൊരു നിലപാട് ബഹുഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കില്ലെന്നും നീക്കത്തില്‍നിന്നു പിന്മാറുകയാണു നല്ലതെന്നും കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ അറിയിച്ചിരുന്നതാണ്. അല്ലാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി എന്‍എസ്എസിനു നിലപാടു സ്വീകരിക്കേണ്ടിവരുമെന്നും അറിയിച്ചിരുന്നു. അതിനാലാണ് ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാണെന്നു പറയേണ്ടി വരുന്നതെന്നു സുകുമാരന്‍ നായര്‍ അന്ന് പ്രതികരിച്ചത്. ഇനിയും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എന്‍എസ്എസ്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends