ഏഴ് വയസുകാരി മകൾ ദേഹത്ത് ഛർദ്ദിച്ചത് അമ്മയെ ചൊടിപ്പിച്ചു; അടക്കാനാകാത്ത ദേഷ്യത്തിൽ കുട്ടിയെ ക്രൂരമായി ദേഹോപദ്രവത്തിനിരയാക്കി; ഗോവണിപ്പടിയിൽ നിന്ന് മകൾ വീണുമരിച്ചുവെന്ന് പറഞ്ഞ കള്ളം പ്രവാസി ഭർത്താവിന്റെ ചോദ്യത്തിന് മുന്നിൽ പൊളിഞ്ഞപ്പോൾ മനസിന്റെ താളംതെറ്റി വീട്ടമ്മ...

ചാലക്കുടിയിൽ വീടിനുള്ളിലെ ഗോവണിയില്‍ നിന്ന് വീണ ഏഴുവയസുകാരി ആവണിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റിലായതോടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. മേലൂര്‍ അടിച്ചിലിയില്‍ ഏഴുവയസ്സുകാരിയുടെ ദുരൂഹമരണത്തിലാണ് കുന്നപ്പിള്ളി പെരുമാനപ്പറമ്പിൽ വിപിന്റെ ഭാര്യ ഷാനി(39)യെ കൊരട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ദുരൂഹമരണത്തില്‍ പ്രതിയായി അറസ്റ്റിലായ ഷാനിയെ ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഷാനിമോള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ചികിത്സ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ഇവരെ തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താലേ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ മകള്‍ ആവണിയെ സെപ്‌റ്റംബര്‍ 23ന് വീടിനകത്തു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗോവണിയില്‍നിന്നുവീണ് മരിച്ചുവെന്നാണ് ആദ്യം ഷാനിമോള്‍ ബന്ധുക്കളോട് പറഞ്ഞത്. കുട്ടിയുടെ സംസ്കാര ചടങ്ങിനായി ഗള്‍ഫില്‍ നിന്ന് വിപിൻ എത്തിയപ്പോൾ ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽപെട്ടതോടെ ഷാനിയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഗോവണിയില്‍നിന്നുവീണ് മരിച്ചുവെന്ന് ആദ്യം പറഞ്ഞ ഷാനിമോള്‍ പിന്നീട് ഇത് മാറ്റിപ്പറഞ്ഞു. അതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ഭർത്താവ് വിപിൻ ഭർത്താവ് പോലീസിൽ പരാതി നൽകിയതും അന്വേഷണം ആരംഭിച്ചതും.
ചോദ്യം ചെയ്യലിലാണ് കുട്ടി തന്റെ ദേഹത്ത് ഛര്‍ദിച്ചപ്പോള്‍ ദേഷ്യത്തില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന് പോലീസിന് മൊഴി നൽകിയത്. തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഷാനിയെ ഡിസ്ചാര്‍ജ് ചെയ്തശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താലേ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha
























