സിവിൽ സർവീസ് പരീക്ഷയിൽ സംഥാനത്ത് ഒന്നാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്റെ പിതാവ് മരണമടഞ്ഞു. ട്യൂഷന്‍ സെന്ററും തീപ്പെട്ടിക്കമ്പനിയും നടത്തി മകളെ ഉന്നതിയിൽ എത്തിച്ചു . പക്ഷേ കളക്ടറായി മകൾ വരുന്നത് കാണാനുള്ള യോഗം ആ പിതാവിന് ഉണ്ടായില്ല ; വേദനയോടെ ആ കുടുംബം

കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്റെ അച്ഛൻ കെ.കെ സുരേന്ദ്രൻ അന്തരിച്ചു.മകള്‍ ഐ.എ.എസ്. പരിശീലനം കഴിഞ്ഞ് കളക്ടറായി തിരിച്ചെത്തുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ സുരേന്ദ്രന്‍ യാത്രയായി. പ്രമേഹം ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു സുരേന്ദ്രൻ. ബുധനാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഡയാലിസിസ് ചെയ്ത ശേഷം വീട്ടിലെത്തിയ സുരേന്ദ്രന് തളര്‍ച്ചയനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
ആദ്യം മുസൂറിയിലും ഇപ്പോള്‍ നാഗ്പുരിലും ഐ.എ.എസ്. പരിശീലനത്തിലാണ് ശിഖ. ശിഖയെ കളക്ടറാക്കണമെന്ന് സുരേന്ദ്രന്‍ കഠിനമായി ആഗ്രഹിച്ചിരുന്നു. ട്യൂഷന്‍ സെന്ററും തീപ്പെട്ടിക്കമ്പനി നടത്തിയും കാവേരി പ്ലാസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്തുമാണ് കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്നത്. എന്നാൽ ,പത്തു വര്‍ഷത്തോളമായി പ്രമേഹം ബാധിച്ച് ചികിത്സയിലായതോടെ സാമ്പത്തികമായി താളംതെറ്റി. എന്നിട്ടും ശിഖയെ ഐ.എ.എസ്. പരിശീലനത്തിനയച്ചു. ഭാര്യ സിലോയുടെ മാത്രം വരുമാനം കൊണ്ട് കഴിയേണ്ടി വന്നപ്പോഴും പരിശീലനത്തിന് തടസ്സമുണ്ടായില്ല.
അച്ഛന്റെ സ്വപ്നമാണ് സഫലമായതെന്ന് ഐ.എ.എസ്. റാങ്ക് കിട്ടിയ സമയത്ത് ശിഖ പറഞ്ഞിരുന്നു. പരിശീലനം കഴിഞ്ഞ് കളക്ടറായി മടങ്ങിയെത്തുമ്പോള്‍ മകളെ സ്വീകരിക്കുന്നത് സ്വപ്നം കണ്ടിരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഭാര്യ സിലോ കങ്ങരപ്പടി പേരേക്കാട്ടില്‍ കുടുംബാംഗമാണ്. മൂത്ത മകള്‍ നിവയും ഭര്‍ത്താവ് സുനിലും ദുബായിലാണ്. ശവസംസ്‌കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പില്‍ നടക്കും.
https://www.facebook.com/Malayalivartha
























