മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് പോലീസിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. ശബരിമലയിലും പരിസരപ്രദേശങ്ങളിലും ജോലിക്കെത്തുന്ന തൊഴിലാളികള്‍ താമസസ്ഥലത്തുള്ള പോലീസ് സ്‌റ്റേഷനുകളില്‍നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ആധാര്‍/വോട്ടര്‍ ഐ.ഡി. കാര്‍ഡിന്റെ പകര്‍പ്പ്, ഹെല്‍ത്ത് കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ എന്നിവയുമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ഏതിന്റെ പരിധിയിലാണോ ജോലിചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ സ്‌റ്റേഷനില്‍ ഹാജരായി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവരെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ല. പോലീസ്, സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം.
നിലയ്ക്കലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha
























