കാര്‍ത്ത്യായനിയമ്മ റെക്കോര്‍ഡ് വിജയത്തില്‍, 96-ാം വയസ്സില്‍ നൂറില്‍ 98 മാര്‍ക്ക്; അടുത്തിരുന്ന് പരീക്ഷയെഴുതിയ ചങ്ക് മിത്രം രാമചന്ദ്രന്‍ പിള്ളയ്ക്ക് 88 മാര്‍ക്ക് ....

തൊണ്ണൂറ്റിയാറാം വയസ്സില്‍ സാക്ഷരതാ മിഷന്‍ നടത്തിയ 'അക്ഷരലക്ഷം' പദ്ധതിയുടെ 'നാലാം തരം തുല്യതാ'പരീക്ഷയില്‍ 100-ല്‍ 98 മാര്‍ക്ക് നേടി റെക്കോര്‍ഡ് വിജയത്തില്‍ ആലപ്പുഴ ചേപ്പാട് സ്വദേശി കാര്‍ത്ത്യായനിയമ്മ. വായനയില്‍ 30, കണക്കില്‍ 30 എന്നിങ്ങനെയാണ് മാര്‍ക്ക്. ഇത്ര ഉയര്‍ന്ന മാര്‍ക്ക് റെക്കോര്‍ഡാണെന്നും സാക്ഷരതാ മിഷണ്‍ സാക്ഷ്യപ്പെടുത്തുന്നു. കാര്‍ത്ത്യായനിയമ്മയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ പിള്ളയ്ക്ക് നൂറില്‍ 88 മാര്‍ക്കാണ് ലഭിച്ചത്. ഇരുവരുടെയും പരീക്ഷാ വിജയത്തോടെ സോഷ്യല്‍ ലോകത്തും താരമായിരിക്കുകയാണ് വീണ്ടും.
ആഗസ്റ്റ് അഞ്ചിന് ഹരിപ്പാട് മുട്ടം കണിച്ചനെല്ലൂര്‍ യുപി സ്‌കൂളിലാണ് പ്രായത്തിന്റെ അവശതകള്‍ മറികടന്ന് കാര്‍ത്യായനിയമ്മ തുല്യതാ പരീക്ഷയെഴുതിയത്. കാര്‍ത്യായനിയമ്മ പരീക്ഷയെഴുതുന്ന ചിത്രവും വാര്‍ത്തയും ദേശീയതലത്തില്‍ ഉള്‍പ്പടെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി കാര്‍ത്ത്യായനിയമ്മ ഉള്‍പ്പെടെ 43,330 പേരാണ് സാക്ഷരതാ പരീക്ഷയെഴുതിയത്. ഇതില്‍ 42,933 പേര്‍ വിജയിച്ചു. വിജയശതമാനം 99.084. വിജയിച്ചവരില്‍ 37,166 പേര്‍ സ്ത്രീകളാണ്. പട്ടികജാതി വിഭാഗത്തില്‍നിന്ന് 8215 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് 2882 പേരും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു. ചേപ്പാട് കണിച്ചനെല്ലൂര്‍ എല്‍.പി.എസില്‍ ഓഗസ്റ്റ് അഞ്ചിന് പരീക്ഷ എഴുതുമ്പോള്‍ കാര്‍ത്യായനിയമ്മയ്ക്ക് ചെറിയ ഒരു പേടിയുണ്ടായിരുന്നു. ജീവിതത്തിലെ ആദ്യത്ത പരീക്ഷയായിരുന്നു അത്. അതും തൊണ്ണൂറ്റിയാറാം വയസ്സില്‍. പക്ഷേ, ആ പേടിയൊക്കെ വെറുതെയായിരുന്നുവെന്ന് പരീക്ഷാ ഫലം വന്നപ്പോള്‍ ബോധ്യമായി.
ഇനി കംപ്യൂട്ടറും ഇംഗ്ലിഷും പഠിക്കുക, 100-ാം വയസ്സില്‍ 10-ാം ക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങുക, ഇതാണിനി കാര്‍ത്യായനി അമ്മയുടെ അടുത്ത ലക്ഷ്യം. മുഖ്യമന്ത്രിയില്‍നിന്നു സമ്മാനം വാങ്ങാന്‍ കാര്‍ത്യായനിയമ്മ ഇന്നു തിരുവനന്തപുരത്ത് എത്തും. കാര്‍ത്ത്യായനിയമ്മയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല വിതരണ ഉദ്ഘാടനം നിര്‍വഹിക്കും.
https://www.facebook.com/Malayalivartha
























