വനിതാ എസ് ഐയെ ഫെയ്‌സ് ബുക്കിലൂടെ പ്രണയിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് നൈജീരിയക്കാരെ കോടതി വെറുതെ വിട്ടതിന് കാരണക്കാരി അവര്‍ തന്നെ

വനിതാ എസ് ഐയെ ഫെയ്‌സ് ബുക്കിലൂടെ പ്രണയിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് നൈജീരിയക്കാരെ കോടതി വെറുതെ വിട്ടു. വനിതാ എസ്.ഐ മോഹിനി ജയ്‌സ്വര്‍ കോടതിയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതിനാലാണ് നൈജീരിയക്കാരായ ജോണ്‍കെന്നഡി എന്ന പാസ്‌കല്‍ എക്കിയോമ, ഒബിര്‍സാറ്റര്‍ഡേ എന്നിവരെ കോടതി വെറുതെ വിട്ടത്.
താന്‍ എഡിജിപിക്ക് നല്‍കിയതായി കോടതിയില്‍ ഹാജരാക്കിയ പരാതിയിലെ ഒപ്പ് തന്റേതല്ലെന്ന് പറഞ്ഞാണ് പൊലീസില്‍ കൊടുത്ത ആദ്യ മൊഴി കോടതിയില്‍ തിരുത്തിയത്. സ്വമേധയാ റിട്ടയര്‍മെന്റ്് വാങ്ങിയ മോഹിനി തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ടെക്സ്റ്റയില്‍ ഷോപ്പ് നടത്തുകയായിരുന്നു. ഡല്‍ഹി പോലീസില്‍ എസ് ഐ ആയിരുന്ന മോഹിനിയെ, ഐഎഎസ് കാരനായ ഭര്‍ത്താവിനെ ചവിട്ടിക്കൊന്ന കേസില്‍ 2002 ല്‍ തിരുവനന്തപുരം അതിവേഗ കോടതി വെറുതേ വിട്ടിരുന്നു.
2016 ലാണ് നൈജീരിയക്കാരായ പ്രതികള്‍ മോഹിനിയുമായി ഫെയ്‌സ് ബുക്കിലൂടെ പ്രണയത്തിലായത്. തുടര്‍ന്ന് കാമുകിയെ നേരില്‍ കാണണമെന്ന താല്‍പര്യം പ്രകടിപ്പിച്ചു. തങ്ങള്‍ ബിസിനസ്സുകാരാണെന്നും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയതായും മോഹിനിയെ ഫോണിലൂടെ അറിയിച്ചു. തുടര്‍ന്ന് തങ്ങള്‍ കുറേ ഡോളര്‍ കൊണ്ടുവന്നത് എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിച്ചെന്നും അവര്‍ക്ക് കൈക്കൂലി നല്‍കാന്‍ 75 ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് മോഹിനി അക്കൗണ്ടില്‍ തുക നിക്ഷേപിച്ചു. എന്നാല്‍ ഗുപ്ത എന്ന വ്യാജ പേരില്‍ ഡല്‍ഹിയില്‍ ഉള്ള അക്കൗണ്ടായിരുന്നു അത്. പണം പിന്‍വലിച്ച പ്രതികള്‍ മോഹിനിയെ കാണാതെ മുങ്ങി. മോഹിനിയുടെ രേഖാമൂലമുള്ള പരാതിയിലാണ് സൈബര്‍ പോലീസ് കേസെടുത്ത് പ്രതികളെ ഡല്‍ഹിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























