പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്ത സർക്കാർ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉൾപ്പെട്ടവരുടെ കേസ് പിൻവലിക്കുന്നു

മുഖ്യമന്ത്രി ഉൾപ്പെട്ട മന്ത്രിമാരും എംഎല്എമാരക്കെതിരെയുള്ള അഞ്ച് കേസുകള്‍ പിന്‍വലിക്കുന്നു.2011 മുതല്‍ 2013 വരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് വിചാരണയ്ക്ക് മുമ്പേ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിന്‍വലിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണിത്.മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എം.പി എന്നിവരെ പ്രതിചേർത്ത് 2011ൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇതിലൊന്ന്. തളിപ്പറമ്പ് എം.എൽ.എ ജയിംസ് മാത്യു, തൃപ്പൂണിത്തുറ എം.എൽ.എ എം. സ്വരാജ്, കല്യാശേരി എം.എൽ.എ ടി.വി. രാജേഷ് എന്നിവരുൾപ്പെട്ട രണ്ടുകേസും പിൻവലിക്കുന്നവയിൽ ഉൾപ്പെടും. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കേസുകളാണ് ഇവ.
ഇടതുപക്ഷത്തിന്റെ വിവിധ സമരപരിപാടികളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ്, കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്, തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിചാരണയ്ക്ക് കേസുകള്‍ പ്രത്യേക കോടതിയിലേക്ക് മാറ്റിയതോടെയാണ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.പ്രോസിക്യൂഷൻ വഴി അപേക്ഷ സമർപ്പിച്ചശേഷമാണ് കേസുകൾ പിൻവലിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമം 143, 147, 148, 283 എന്നിവയനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്യായമായി സംഘം ചേരുക, ലഹളയുണ്ടാക്കുക, മാരകായുധങ്ങളുമായി ലഹളയുണ്ടാക്കുക, ഗതാഗത തടസം സൃഷ്ടിക്കുക എന്നിവയാണ് പ്രധാനമായും എല്ലാ കേസിലും ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.എം നേതാവ് എം. വിജയകുമാർ എന്നിവരടക്കം കേസിൽ പ്രതികളായിട്ടുണ്ട്.
എം സ്വരാജ്, ടി.വി രാജേഷ് എന്നിവരെ പ്രതി ചേര്‍ത്ത് 2011ല്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
ഈ കേസുകളില്‍ വാദം കേട്ട കോടതി അവ പിന്‍വലിക്കുന്ന കാര്യം അടുത്ത ദിവസം തീരുമാനിക്കും. കേസുകള്‍ വിചാരണയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കേണ്ടതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ അപേക്ഷ തള്ളി വിചാരണ നടപടിക്ക് മാറ്റും.
https://www.facebook.com/Malayalivartha
























