സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാനായില്ല, പ്രതി കെ.ടി മൈക്കില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ സ്‌റ്റേ നീക്കം ചെയ്ത ഉത്തരവ് ലഭിക്കാന്‍ വൈകി

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഇന്നലെയും പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചില്ല. കേസില്‍ സിബിഐ കോടതി ക്രൈംബ്രാഞ്ച് എസ്.പി, കെ.ടി. മൈക്കിളിനെ നേരിട്ട് നാലാം പ്രതിയാക്കിയത് ചോദ്യം ചെയ്ത് മൈക്കിള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ സ്‌റ്റേ നീക്കം ചെയ്തുള്ള ഉത്തരവ് ലഭ്യമാകുന്ന മുറക്ക് മാത്രമേ തിരുവനന്തപുരം സിബിഐ കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുകയുള്ളു.
കൊലക്കേസിലെ പ്രാഥമിക തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ നിയമപരമായ ശിക്ഷയില്‍ നിന്ന് മറയ്ക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം സിബിഐ ജഡ്ജി ജെ.നാസര്‍, മൈക്കിളിനെ നാലാം പ്രതിയാക്കി കേസെടുത്തത്. വിചാരണ നേരിടാന്‍ മൈക്കിളിന് സമന്‍സയക്കുകയും ചെയ്തു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് മൈക്കിള്‍ ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.ഹര്‍ജിയില്‍ മൈക്കിളിനെതിരായ കീഴ്‌ക്കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഫാദര്‍. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, കെ. ടി. മൈക്കിള്‍ എന്നിവരാണ് നിലവില്‍ വിചാരണ നേരിടുന്ന പ്രതികള്‍. സി.ബി.ഐ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ സിബിഐ കോടതി മാര്‍ച്ച് ഏഴിന് കുറ്റവിമുക്തനാക്കി.
മാര്‍ച്ച് 26ന് അര്‍ദ്ധരാത്രി പുരോഹിതരായരണ്ട് പ്രതികള്‍ കോണ്‍വെന്റ് മതില്‍ ചാടി കടന്ന് കോണ്‍വെന്റില്‍ സിസ്റ്റര്‍ സെഫി യോടൊപ്പം രാത്രി കഴിച്ചുകൂട്ടിയതായും സിസ്റ്റര്‍ സെഫിയുമായി രണ്ട് പുരോഹിതര്‍ സെല്ലാറില്‍ വച്ച് ലൈംഗിക വേഴ്ച നടത്തുന്നത് സിസ്റ്റര്‍ അഭയ കാണാനിടയായതായും അഭയവിവരം പുറത്തറിയിക്കുമെന്നുള്ള അപമാന ഭയത്താല്‍ വെളുപ്പിന് 4.15നും 5 നും ഇടയ്ക്ക് കോടാലിക്കൈ കൊണ്ട് തലയില്‍ അടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ഇട്ട് ആത്മഹത്യയാക്കി മാറ്റിയെന്നുമാണ് സി ബി ഐ കേസ്.
https://www.facebook.com/Malayalivartha
























