Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശബരിമല: സുപ്രീംകോടതി റിവ്യൂഹര്‍ജി പരിഗണിച്ച് തീരുമാനം വരുന്നത് വരെ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയാനാകില്ലെന്ന് ഹൈക്കോടതി, വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്, ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല

01 NOVEMBER 2018 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ശബരിമല യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയില്‍ നിന്ന് അനുകൂല പരാമര്‍ശം. സുപ്രീംകോടതി റിവ്യൂഹര്‍ജി പരിഗണിച്ച് തീരുമാനം എടുക്കുന്നത് വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജിയിലെ ആവശ്യം കോടതി തള്ളി.

വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. റിവ്യൂ ഹര്‍ജി തീരുമാനം വരുന്നത് വരെ സര്‍ക്കാര്‍ കാത്ത് നില്‍ക്കേണ്ട കാര്യമില്ല. അത് നിയമപരമായ കാര്യമാണ്. സുപ്രീംകോടതി വിധിയില്‍ ഹൈക്കോടതിക്ക് ഇടപെടാനാവില്ല. എന്നാല്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയെ സമീപിക്കാം. എന്നാല്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കലാപം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സ്വകാര്യഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. രക്തച്ചൊരിച്ചിലുകള്‍ തടയാനാണ് നിയമമുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ ഒരാവശ്യവും കോടതി അംഗീകരിച്ചുമില്ല. 

വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് ഹര്‍ജികള്‍ പരിഗണിക്കവെ സര്‍ക്കാരിനെ കോടതി തല്ലുകയും തലോടുകയും ചെയ്തിരുന്നു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു ആദ്യത്തെ ഹര്‍ജി. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച വിവേചനാധികാരം സര്‍ക്കാരിനും മന്ത്രിസഭയ്ക്കും ആണെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവും ഹൈക്കോടതി വായിച്ച് കേള്‍പ്പിച്ചു. നിയമപരമായി കോടതിയുടെ കൈ കെട്ടിയിട്ടിരിക്കുകയാണ്. അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തുന്നെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയാണ് രണ്ടാമത് പരിഗണിച്ചത്. ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണെന്നും സര്‍ക്കാരിന് അതിന് അധികാരമില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച വിവരങ്ങളൊന്നും കോടതിയുടെ പക്കലില്ലെന്നും ഇത് സംബന്ധിച്ച തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ശബരിമല വിഷയം സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ കോടതിയില്‍ നിന്ന് മറച്ച് വയ്ക്കരുതെന്നും വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി താക്കീത് നല്‍കി. 

അക്രമത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതിനെതിരെ കഴിഞ്ഞയാഴ്ച കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും അതില്‍ ഒരാള്‍ പോലും നിരപരാധികള്‍ ആയിരിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ വലിയ പ്രത്യാഘാതം സംഭവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നാമജപത്തില്‍ പങ്കെടുത്ത വനിതകളെ അറസ്റ്റ് ചെയ്യുന്നത് ഡി.ജി.പി വിലക്കിയിരുന്നു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends