ഐ.ജി മനോജ് ഏബ്രഹാമിനെ മോശം ഭാഷയില്‍ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങുന്നു

ഐ.ജി മനോജ് ഏബ്രഹാമിനെ മോശം ഭാഷയില്‍ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ എറണാകുളം റേഞ്ച് ഐജി ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഗോപാലകൃഷ്ണന്‍, മനോജ് ഏബ്രഹാമിനെ 'പൊലീസ് നായ'യോട് ഉപമിച്ചത്.
സ്ഥാനക്കയറ്റം ലഭിക്കാന്‍ ഇനി സെന്‍ട്രല്‍ െ്ട്രബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനും ബിജെപി ജില്ലാ നേതാക്കളുള്‍പെടെയുള്ള 200 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ ഗോപാലകൃഷ്ണനുള്‍പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണു പൊലീസ്.
https://www.facebook.com/Malayalivartha
























