ഓട്ടോകൾക്ക് പ്രവേശനമില്ല; കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതിക്രമിച്ച് കടന്നാൽ 3000 രൂപ പിഴ

കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ പ്രവേശിച്ചാൽ 3000 രൂപ പിഴ. ഓട്ടോകള്‍ക്ക് പ്രവേശനമില്ലെന്നും അതിക്രമിച്ച് കടന്നാല്‍ 3000 രൂപ പിഴ നല്‍കണമെന്നുമുള്ള ബോര്‍ഡ് എയര്‍പോര്‍ട്ടിന്റെ പ്രവേശന കവാടത്തില്‍ ഇതിനോടകം സ്ഥാപിച്ച് കഴിഞ്ഞു. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് ഓട്ടോറിക്ഷകള്‍ക്കായുള്ള പ്രത്യേക സ്ഥലം പരിമിതപ്പെടുത്തുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.
ഓട്ടോറിക്ഷകള്‍ക്ക് ടോള്‍ ബൂത്തിനടുത്തായി പ്രത്യേക പാസേജ് ഉണ്ടാക്കുമെന്നും ആളുകളുമായി വരുന്ന ഓട്ടോകള്‍ യാത്രക്കാരെ കയറ്റി പോകുന്നതിനെതിരെ പ്രീപെയ്ഡ് ടാക്‌സിക്കാര്‍ പരാതി നല്‍കിയിട്ടുണ്ടന്നും ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.
പ്രവേശനത്തിനടുത്ത് ബോര്‍ഡ് സ്ഥാപിച്ചതോടെ ദൂരസ്ഥലങ്ങളില്‍ നിന്ന് ഓട്ടോ വിളിച്ച് എത്തിയ പലരേയും ഗെയിറ്റില്‍ ഇറക്കി വിടുകയും ചെയ്തു. ഓട്ടോകള്‍ ഗെയിറ്റിന് പുറത്താകുന്നതോടെ എയര്‍പോര്‍ട്ട് ജങ്ഷനിൽ ബസ്സിറങ്ങിവരുന്നവരും ട്രെയിനിറങ്ങി ഓട്ടോയെ ആശ്രയിച്ചെത്തുന്ന യാത്രക്കാരും ലഗേജുമായി ഒരു കിലോമീറ്ററോളം നടക്കേണ്ടി വരും.
https://www.facebook.com/Malayalivartha
























