ഭരണപരിഷ്‌ക്കാര കമ്മിഷനില്‍ അടങ്ങിയൊതുങ്ങിയിരുന്ന വി.എസ് ഗെയില്‍ പൈപ്പുമായി പിണറായി സര്‍ക്കാരിനെ അടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു, ഗ്യാസ് പൈപ്പ് ലൈനുകളില്‍ അപകടങ്ങള്‍ സംഭവിച്ച നിരവധി ഉദാഹരണങ്ങളുണ്ടെന്ന് സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു

ഭരണപരിഷ്‌ക്കാര കമ്മിഷനില്‍ അടങ്ങിയൊതുങ്ങിയിരുന്ന വി.എസ് ഗെയില്‍ പൈപ്പുമായി സര്‍ക്കാരിനെ അടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പൈപ്പ് ലൈന്‍ കടന്നുപോവുന്ന ജനവാസ മേഖലകളില്‍ പ്രശ്‌നം ഉടലെടുത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും വി.എസ് വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വ്യാവസായികാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ദ്രവീകൃത പ്രകൃതിവാതകം പൈപ്പ് ലൈന്‍ വഴി കൊച്ചിയില്‍ നിന്ന് ബാംഗളൂരിലേക്കെത്തിക്കുന്ന പൈപ്പ് ലൈന്‍ കടന്നുപോവുന്ന ജനവാസ മേഖലകളിലെ ജനങ്ങള്‍ ആശങ്കയിലാണ്.
സാധാരണ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളില്‍നിന്നും വ്യത്യസ്തമായി, കൈവശാധികാരം ഉടമയിലും, ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമാക്കുന്ന രീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്, തുച്ഛമായ നഷ്ടപരിഹാരമാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കുന്നത്, പ്രായോഗികമായി, ഈ ഭൂമിയില്‍ ഇഷ്ടാനുസരണം കൃഷിയിറക്കാന്‍ ഭൂ ഉടമകള്‍ക്ക് അധികാരമില്ല എന്നിങ്ങനെയെല്ലാമുള്ള പരാതികളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. അതോടൊപ്പം, പൈപ്പ് ലൈനിന്റെ സുരക്ഷ ഭൂ ഉടമയുടെ ചുമതലയിലാണ് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയില്‍ തന്നെ, ഗ്യാസ് പൈപ്പ് ലൈനുകളില്‍ അപകടങ്ങള്‍ സംഭവിച്ച നിരവധി ഉദാഹരണങ്ങള്‍ മുന്നിലുള്ളതിനാല്‍, ജനങ്ങള്‍ ഇക്കാര്യത്തില്‍ സംഭീതരാണ്. ജനവാസമേഖലകളിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പാടില്ല എന്ന മാര്‍ഗ നിര്‍ദ്ദേശത്തിന്റെയും, മുന്‍കാല അപകടങ്ങളുടെയും, അപര്യാപ്തമായ നഷ്ടപരിഹാര തുകയുടേയും പേരിലാണ് ജനങ്ങള്‍ ആശങ്കാകുലരാവുന്നത്.
ഈ കാര്യങ്ങള്‍ ഗൗരവമുള്ളതാകയാല്‍, ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് വിഎസ് നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha
























