ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതില്‍ സുപ്രീംകോടതി കുറ്റം പറയാന്‍ കഴിയില്ല; അമിത് ഷായെ തള്ളി ഉമാ ഭാരതി

ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിലപാടിനെ തള്ളി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഉമാ ഭാരതി രംഗത്ത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതില്‍ സുപ്രീംകോടതി കുറ്റം പറയാന്‍ കഴിയില്ലെന്ന് ഉമാഭാരതി. ബിജെപി കേരള നേതൃത്വവും ദേശീയ അധ്യക്ഷന്‍ അമിത് ഷായും വിധി തെറ്റാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ഉമാഭാരതിയുടെ നിലപാട്.
വിധിയിൽ സുപ്രീംകോടതിയെ പഴിക്കാൻ ആകില്ല. കോടതി സ്വമേധയാ ഇടപെട്ടതല്ല, ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. സമീപിക്കുന്നവരുടെ അവസരം നിഷേധിക്കാൻ കോടതിക്ക് കഴിയില്ല. എപ്പോൾ ക്ഷേത്രത്തിൽ പോകണമെന്നും പോകേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ലെന്നും ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഉമാഭാരതി പറഞ്ഞു.
നടപ്പാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രം കോടതികള്‍ പറഞ്ഞാല്‍ മതിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ നടന്ന പൊതുയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് തള്ളുന്ന രീതിയിലുള്ള അഭിപ്രായമാണ് ഉമാഭാരതി രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























