ഭുരഹിത, ഭവന രഹിത മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ച ഫ്‌ലാറ്റ് സമൂച്ചയം പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന സംഘപരിവാര്‍, ബി.ജെ.പി പ്രവര്‍ത്തകരുടെ ആരോപണം സി.പി.എം പൊളിച്ചടുക്കി

ഭുരഹിത, ഭവന രഹിത മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ച ഫ്‌ലാറ്റ് സമൂച്ചയം പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി ഫണ്ട് ഉപയോഗിച്ച് ലൈഫ് മിഷന്‍ കേരളത്തിലേ 32 അര്‍ബന്‍ ലോക്കല്‍ ബോഡികളില്‍ നിര്‍മ്മിക്കുന്ന 5073 വീടുകളില്‍ പെട്ട ഒരു പ്രോജക്ട് ആണെന്നും അതാണ് മുട്ടത്തറയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തതെന്നുമുള്ള സംഘപരിവാറുകാരുടെ നുണ പ്രചരണം സി.പി.എമ്മും ഇടത് പക്ഷവും തെളിവുകള്‍ നിരത്തി പൊളിച്ചടുക്കി. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴിത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
പതിനാലാം നിയമ സഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ നക്ഷത്ര ചിഹ്നമിടാത്ത 2982 നമ്പര്‍ ചോദ്യം ചോദിച്ചത് കോണ്‍ഗ്രസിലെ വി.എസ് ശിവകുമാറും ഹൈബി ഈഡനും അടങ്ങുന്ന നിയമസഭ സമാജികരാണ്. (18.06.2018 ). കടല്‍ ക്ഷോഭത്തിന് ഇരയാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ശാശ്വത സുരക്ഷ എന്നായിരുന്നു വിഷയം. അതിലേ ചോദ്യം നമ്പര്‍ (ഇ) ഇങ്ങനെയാണ്:
മത്സ്യത്തൊഴിലാളികള്‍ക്കായി ഫ്‌ലാറ്റ് സമുച്ചയ പരിപാടികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?
ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞ മറുപടി ഇതാണ്; 'ഭുരഹിത ഭവന രഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ലാറ്റ് സമൂച്ചയം നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പദ്ധതികള്‍ ഫിഷറിസ് വകൂപ്പ് നടപ്പിലാക്കി വരുന്നു. തിരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്ന് 50 മിറ്ററിനുള്ളില്‍ താമസിക്കുന്ന 24,454 കുടുംബങ്ങളുണ്ടെന്ന് ഫിഷറിസ് വകുപ്പ് 2016 ല്‍ നടത്തിയ പ്രഥമിക സര്‍വ്വേയില്‍ കണ്ടെത്തിരുന്നു. ഇവരെ പുനരധിവസിപ്പിക്കുന്ന പദ്ധതി ഫിഷറിസ് വകുപ്പിന്റെ പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടുത്തിയാണ് നടപ്പിലാക്കുന്നത്.
നിയമസഭ രേഖയാണ് ഇതിന് തെളിവ്. 2016 - 2017 നടപ്പു വര്‍ഷത്തില്‍ ഫിഷറിസ് വകുപ്പ് നടപ്പിലാക്കി വരുന്ന 31 ഓളം പദ്ധതികളില്‍ പ്രധാനപ്പെട്ടതായിരുന്നു തിരുവനന്തപുരം മുട്ടത്തറയിലേ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായുള്ള ഫ്‌ലാറ്റ് നിര്‍മ്മാണം. കേരള ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ മത്‌സ്യത്തൊഴിലാളികള്‍ക്ക് ഭവനസമുച്ചയം നിര്‍മിച്ചുനല്‍കുന്നത്. അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആവാസ് യോജന പദ്ധതി കൊണ്ട് പണിത ഫ്‌ലാറ്റ് അല്ല മുട്ടത്തറയിലേത്.

ഓ.രാജഗോപാല്‍ പ്രധാനമന്ത്രി ആവാസ് യോജനയും, ലൈഫ്: പദ്ധതിയും സംബന്ധിച്ച് ചില ചോദ്യങ്ങള്‍ നിയമസഭയില്‍ ചോദിച്ചിരുന്നു,,,! അതിലൊരു ചോദ്യം ഇതായിരുന്നു, ' പ്രധാനമാന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേരള സംസ്ഥാനത്തിന് ലഭ്യമായ കേന്ദ്ര ഫണ്ടില്‍ നിന്നും കേരള സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതിക്കായ് തുക നിക്കി വെക്കയോ, ചിലവൊഴിക്കയോ, ചെയ്‌റുണ്ടോ ?
ഒറ്റ വാചകത്തില്‍ മന്ത്രി കെ .ടി ജലില്‍ ഉത്തരം നല്‍കി
' ഇല്ല '

https://www.facebook.com/Malayalivartha
























