Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

യുവതികൾ സന്നിധാനത്തെത്തിയാൽ തടയാൻ ശശികലയുടെ നേതൃത്വത്തിൽ ആയിരത്തിലധികം മാളികപ്പുറങ്ങൾ സന്നിധാനത്ത്; ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നടതുറക്കുമ്പോൾ ഏതുവെല്ലുവിളിയേയും നേരിടാൻ ഒരുക്കമാണെന്ന് പ്രഖ്യാപിച്ച് സംഘപരിവാർ സംഘടനകൾ രംഗത്ത്

01 NOVEMBER 2018 05:57 PM IST
മലയാളി വാര്‍ത്ത

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നടതുറക്കുമ്പോൾ ഏതുവെല്ലുവിളിയേയും നേരിടാൻ ഒരുക്കമാണെന്ന് പ്രഖ്യാപിച്ച് സംഘപരിവാർ സംഘടനകളും രംഗത്ത്. യുവതികൾ സന്നിധാനത്തെത്തിയാൽ തടയാൻ ശശികലയുടെ നേതൃത്വത്തിൽ ആയിരത്തിലധികം മാളികപ്പുറങ്ങൾ സന്നിധാനത്ത് അണിനിരക്കും.

ആറന്മുള സമരനായകൻ കൃഷ്ണൻ കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, വനവാസി വിഭാഗത്തിന്റെ നേതാവ് ആചാര്യ കുഞ്ഞോൻ എന്നിവരാണ് സമരം നയിക്കുന്നത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്കാണ് പ്രതിരോധത്തിന്റെ ചുമതല. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും പ്രവർത്തകരെ ഏകോപിപ്പിക്കാൻ സന്നിധാനത്തുണ്ടാകും.

വൻസുരക്ഷാ സന്നാഹമാണ് പൊലീസ് പമ്പയിലും സന്നിധാനത്തുമൊരുക്കുന്നത്. എന്നാൽ ഏതുവെല്ലുവിളിയേയും നേരിടാൻ സംഘപരിവാർ സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. ഇതിനായി മുതിർന്ന സംഘപ്രചാരകൻമാരെയെല്ലാം ആർ.എസ്.എസ് നിയോഗിച്ചിരിക്കുയാണ്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും സന്നിധാനത്ത് സംഘപരിവാറുകാരെ താവളമടിക്കാൻ അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരാജയപ്പെടുത്താൻ മുഴുവൻ ശക്തിയുമെടുത്ത് പോരാടാനാണ് ആർ.എസ്.എസ് തീരുമാനം.

കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിലെ സംഘർഷബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള കേഡർമാരെ നവംബർ അഞ്ചിന് ആട്ടചിത്തിരയ്‌ക്ക് നടതുറക്കുമ്പോൾ സന്നിധാനത്തെത്തിക്കാനാണ് തീരുമാനം.

തുലാമാസ പൂജയുടെ സമയത്ത് ശബരിമലയിൽ നടന്ന പ്രതിഷേധം ആർ.എസ്.എസ് നിയന്ത്രണത്തിലല്ലായിരുന്നു. എന്നാൽ ഇനിയുള്ള സമരം കൃത്യമായ സംഘടനാചട്ടക്കൂടിലായിരിക്കുമെന്നാണ് ആർ.എസ്.എസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. വിശ്വാസികളെ കേസിൽ കുടുക്കി ജയിലിലടച്ച് ആത്മവീര്യം തകർക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ഇത് അതിജീവിക്കാൻ ആർ.എസ്.എസ് നേരിട്ട് രംഗത്തിറങ്ങുകയാണെന്നും അവർ വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (3 minutes ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (21 minutes ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (7 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (8 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (11 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (11 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (11 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (13 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (14 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (14 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (14 hours ago)

Malayali Vartha Recommends