കള്ളില്‍ കഞ്ഞിവെള്ളം കലര്‍ത്തുന്ന കേസ് ;പ്പപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതി നിർദ്ദേശിച്ചു.

കള്ളില്‍ കഞ്ഞിവെള്ളം കലര്‍ത്തുന്ന കേസുകളില്‍ മാപ്പപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതി നിർദ്ദേശിച്ചു.ലൈസന്‍സ് റദ്ദാക്കല്‍, സസ്‌പെന്‍ഷന്‍ എന്നീ നടപടികള്‍ക്കെതിരെ ഒരുകൂട്ടം ഷാപ്പ്ഉടമകൾ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.
കേസ് മാപ്പാക്കുവാൻ അധികാരികള്‍ അനുവദിച്ചാല്‍ ലൈസന്‍സിന്റെ കാര്യം പുനഃപരിശോധിക്കണo . രണ്ടു മാസത്തിനുള്ളില്‍ നടപടിയെടുക്കണo കോടതി നിര്‍ദ്ദേശിച്ചു. മാപ്പാക്കല്‍ അപേക്ഷ അധികൃതര്‍ സ്വതന്ത്രമായി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
കള്ളില്‍ കഞ്ഞിവെള്ളം കലര്‍ത്തുന്ന കുറ്റം തുകയടച്ച് മാപ്പാക്കാമെന്ന നിയമസഭ ഭേദഗതി വരുന്നതിന് മുമ്പാണ് ഏതാനും കുറച്ച് കേസുകളില്‍ മാപ്പപേക്ഷ പരിഗണിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കള്ളില്‍ കഞ്ഞിവെള്ളം കലര്‍ത്തുന്നത് മറ്റ് വസ്തുക്കള്‍ ചേര്‍ക്കുന്നത് പോലെ ഗുരുതരമല്ലെന്ന് കണ്ടാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























