മലയാള ദൃശ്യമാധ്യമ ചരിത്രത്തിൽ അട്ടിമറി മുന്നേറ്റവുമായി ജനം ടി.വി; ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ റിപ്പോർട്ടിൽ ജനം ടി.വി രണ്ടാം സ്ഥാനത്ത്; പിന്നിലാക്കിയത് മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങിയ ചാനൽവമ്പന്‍മാരെ

മലയാള ദൃശ്യമാധ്യമ ചരിത്രത്തിൽ അട്ടിമറി മുന്നേറ്റവുമായി ജനം ടി.വി.ഇന്ന് പുറത്തുവന്ന ടെലിവിഷന്‍ റേറ്റിങ്ങുമായി ബന്ധപ്പെട്ട ബാര്‍ക്ക്(ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ)റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യാനെറ്റ് ന്യൂസിന് പിന്നിലായി ജനം ടിവിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങിയ വമ്പന്‍മാരെയാണ് ജനം ടിവി പിന്നിലാക്കിയത്.
ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരെയും വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ജനം ടിവിയുടെ എഡിറ്റോറിയല്‍ സമീപനം വ്യാപകമായി വിമര്‍ശിക്കപ്പെടുമ്പോഴാണ് റേറ്റിങ്ങില്‍ ജനം രണ്ടാമത് എത്തിയത്.
കേരളത്തിലെ ചുരുക്കം വീടുകളിലെ കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ബാര്‍ക്ക് റേറ്റിങ്ങ് തയ്യാറാക്കുന്നത്. ടെലിവിഷന്‍ കാഴ്ചയുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ട ഏക റിപ്പോര്‍ട്ടാണ് ബാര്‍ക്കിന്റേത്.
ഒക്ടോബര്‍ 13 മുതല്‍ 19 വരെയുളള ആഴ്ചയിലെ ബാര്‍ക്ക് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.വാര്‍ത്താചാനലായ ജനം ടിവി കാണുന്ന മലയാളികളുടെ എണ്ണം കൂടുന്നുവെന്നാണ് ബാര്‍ക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 13 മുതല്‍ 19 വരെയുളള ആഴ്ചയിലെ ബാര്‍ക്ക് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. നേരത്തെ മീഡിയ വണ്‍ ചാനലിനും താഴെ ആയിരുന്നു ജനം ടിവിയുടെ സ്ഥാനം.
ശബരിമലയിലെ യുവതി പ്രവേശന വിധിയും തുടര്‍ന്ന് സംസ്ഥാനത്ത് സംഘപരിവാറിന്റെയും ഹിന്ദുത്വ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ക്കും ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടിലാണ് ജനം ടിവി ആദ്യമായി മുന്നിലെത്തിയതെന്നതാണ് ശ്രദ്ധേയം.സമീപകാലം വരെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം.
നേരത്തെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ മാറി മാറി നിന്നിരുന്ന മാതൃഭൂമി ന്യൂസ് ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്ക് അനുകൂല നിലപാട് പ്രത്യക്ഷത്തില്‍ തന്നെ സ്വീകരിച്ചിട്ടും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . ശബരിമല വിഷയത്തില്‍ മാതൃഭൂമി ന്യൂസില്‍ നടത്തിയ പ്രൈം ടൈം ചര്‍ച്ചകള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ബാര്‍ക്ക് റിപ്പോര്‍ട്ടില്‍ പതിവുപോലെ ഏഷ്യാനെറ്റ് ന്യൂസാണ്(180.24% റേറ്റിങ്ങോടെ) ഏറെ മുന്നിലുളളത്. രണ്ടാംസ്ഥാനത്ത് ജനം ടിവിയും(102.24%) മൂന്നാം സ്ഥാനത്ത് മാതൃഭൂമിയും (87.35%) നാലാം സ്ഥാനത്ത് മനോരമ ന്യൂസും(84.50%) അഞ്ചാം സ്ഥാനത്ത് മീഡിയ വണുമാണ്(41.01%). റിലയന്‍സിന്റെ ഉടമസ്ഥതയിലുളള ന്യൂസ് 18 കേരള (34.45%) ആറാംസ്ഥാനത്തും സിപിഐഎം നിയന്ത്രണത്തിലുളള പീപ്പീള്‍ ടിവി (23.36%) ഏഴാമതുമാണ്.
ചാനലുകളുടെ റേറ്റിങ് അളക്കുന്ന സംവിധാനമായ ബാര്‍ക്ക് റേറ്റിങ് ഓരോ ചാനലിനും ഏറെ പ്രധാനപ്പെട്ടതാണ്. ചാനലുകളിലെ പ്രൈം ടൈം അടക്കമുളള പരിപാടികളിലെ പരസ്യ വരുമാനം നിശ്ചയിക്കുന്നതില്‍ ബാര്‍ക്ക് റേറ്റിങ്ങിന് നിര്‍ണായക സ്ഥാനമാണുളളത്.
https://www.facebook.com/Malayalivartha
























