നിലയ്ക്കലിന് സമീപത്ത് നിന്ന് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പൊലീസ് ലാത്തി ചാര്‍ജ് ഭയന്ന് ഓടിയാണ് ശിവരാജന്‍ കാട്ടില്‍ അകപ്പെട്ടതെന്ന് സംഘപരിവാര്‍ സംഘടനകള്‍

നിലയ്ക്കലിന് സമീപത്ത് നിന്ന് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി ശിവരാജന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. നിലയ്ക്കല്‍ നിന്ന് ളാഹയിലേക്കുള്ള റോഡില്‍ 12 കി.മി അടുത്താണ് മൃതദേഹം കിടന്നിരുന്നത്. ശബരിമലയ്ക്ക് പോയ ശിവരാജനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ലാത്തി ചാര്‍ജ് ഭയന്ന് ഓടിയാണ് ശിവരാജന്‍ കാട്ടില്‍ അകപ്പെട്ടതെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പന്തളം ,നിലയ്ക്കല്‍ ( താല്‍ക്കാലിക സ്റ്റേഷന്‍) പൊലീസ് സംയുക്തമായാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
ഒക്ടോബര്‍ 17 ന് ഉച്ചക്ക് ശേഷം കാണാതായ ശിവദാസന്‍ പന്തളം മുളമ്ബുഴ തുരുത്തിക്കാട് വീട്ടില്‍, ഇപ്പോള്‍ വാടകയ്ക്ക് തുമ്ബമണിലാണ് താമസം. ലോട്ടറി കച്ചവടം നടത്തിയാണ് ജീവിതം കഴിക്കുന്നത്. ക്ഷേത്രങ്ങളില്‍ വിളക്ക് വൃത്തിയാക്കുന്ന ജോലിയായിരുന്നു. ഭാര്യ - ലളിത, മകന്‍ ശരത് ഓട്ടോ ഓടിക്കുന്നു. കാണാതായ വിവരം വീട്ടുകാര്‍ പന്തളത്തും പത്തനംതിട്ടയിലും പമ്ബയിലും പൊലീസില്‍ പരാതിപ്പെട്ടുവെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.
പൊലീസ് പമ്ബയില്‍ നടത്തിയ ലാത്തിച്ചാര്‍ജിലും അക്രമത്തിലും പ്രായമുള്ള അമ്മമാര്‍ക്ക് ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത് പൊലീസ് വാഹനം കൊക്കയില്‍ വീണതിന്റെ അടുത്തായിരുന്നു. ഇയാള്‍ക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അയ്യപ്പഭക്തന്‍ മാത്രമാണെന്നും വിവരമുണ്ട്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് പന്തളം സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസ് പരാതി ആദ്യം സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. ഇയാള്‍ നിലയ്ക്കലില്‍ 17ന് ഉണ്ടായിരുന്നുവെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























