ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇതോടൊപ്പം കുറ്റമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളും ജസ്റ്റിസുമാരായ എന്‍.വി. രമണ, ശാന്തന ഗൗഡര്‍ എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കും.
കേസില്‍ പിണറായിയെയും മറ്റു രണ്ട് പ്രതികളെയും വെറുതെ വിട്ടപ്പോള്‍ ഉദ്യോഗസ്ഥരായ ആര്‍. ശിവദാസന്‍ എം.വി. രാജഗോപാല്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി വിധിച്ചിരുന്നു. ഇത് വിവേചനപരമാണെന്നാണ് ഈ മൂന്ന് ഉദ്യോഗസ്ഥരുടെ വാദം.
https://www.facebook.com/Malayalivartha























