അയ്യപ്പഭക്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ട ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

അയ്യപ്പഭക്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ട ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തുലാമാസ പൂജകള്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനു പോയ ശേഷം കാണാതായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസിന്റെ (60) മൃതദേഹം പ്ലാപ്പളളിക്കു സമീപം വനത്തിനുളളില്‍നിന്നാണ് കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിലയ്ക്കലില്‍ നടന്ന പോലീസ് അതിക്രമത്തില്‍ ശിവദാസന്‍ കൊല്ലപ്പെടുകയായിരുന്നും ബിജെപിയും ശബരിമല കര്‍മസമിതിയും ആരോപിക്കുന്നു.
"
https://www.facebook.com/Malayalivartha























