Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ചിത്തിര ആട്ടതിരുനാള്‍ വിശേഷ പൂജ , അറിയേണ്ടതെല്ലാം

04 NOVEMBER 2018 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..

ചിത്തിര ആട്ടതിരുനാള്‍ വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട നാളെ അഞ്ചുമണിക്ക് തുറക്കും .ഇതിനോടനുബന്ധിച്ച് ശബരിമലയിൽ പ്രശ്നങ്ങൾ പുകയുമ്പോഴും ഭക്തരിൽ ഏറെ പേർക്കും എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത എന്ന് അറിയില്ല  . ഇത് തിരുവിതാംശം കൂർ രാജവംശവുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു ചടങ്ങാണ് . തിരുവിതാം കൂറിലെ അവസാന രാജപ്രമുഖനുവേണ്ടി പ്രത്യേകമായി ഉണ്ടണ്ടാക്കിയ ഒരാചാരമാണിത്. ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജന്മദിനമാണ് ചിത്തിര വിശേഷമായി ശബരിമലയിൽ ആചരിക്കുന്നത്.

നവംബർ 7 ആണ് ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ജന്മദിനം . എല്ലാവർഷവും പിറന്നാളിന് ചിത്തിര തിരുന്നാള്‍ ശബരിമലയിൽ എത്തുമായിരുന്നു. അന്ന് രാജാവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രത്യേക പൂജകൾ നടത്താറുണ്ടായിരുന്നു.  ഈ പൂജകൾ ചിത്തിര ആട്ട വിശേഷം എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് ശബരിമലയിൽ എത്തുന്നവർക്കൊക്കെ വിഭവ സമൃദ്ധമായ സദ്യ നൽകിയിരുന്നു. എന്നാൽ ഹിന്ദു വിശ്വാസമനുസരിച്ച് മരിച്ചു പോയ ആളുടെ ജന്മദിനം കൊണ്ടാടാറില്ല .അതിനാൽ ചിത്തിരതിരുനാൾ ബാലരാമവർമ്മ  കുടുംബ സമേതം ശബരിമലയിൽ എത്തിയിരുന്ന നവംബർ 5 ആട്ടവിശേഷമായി ഇന്നും ആചരിക്കുന്നു. കാലം കഴിഞ്ഞതോടെ വിശേഷാൽ പൂജകളൊന്നും പതിവില്ലെന്നു മാത്രം

 


  ക്ഷേത്രപ്രവേശന വിളംബരം പോലുള്ള ചരിത്രപരമായ തീരുമാനങ്ങളെടുത്ത ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവായിരുന്നു കിരീടവും ചെങ്കൊലും ധരിച്ച അവസാനത്തെ തിരുവിതാംകൂര്‍ ഭരണാധികാരി.  തിരുവിതാംകൂറിന്റെ ഇളയ മഹാറാണി സേതു പാർവ്വതി ബായിയുടേയും ശ്രീ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാന്റെയും മുത്ത മകനായി ജനിച്ചു.

ഇത്തവണയും ശബരിമല നട നവംബർ 5 നു തുറക്കും . ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന്  ശ്രീകോവിലില്‍ വിളക്ക് തെളിയി ക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ആട്ട ചിത്തിരയായ ചൊവ്വാഴ്ച രാവിലെ അഞ്ചിന് നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും  ഉണ്ടാകും.
 
കലശാഭിഷേകം, പടിപൂജ, പുഷാപാഭിഷേകം തുടങ്ങിയവും ചിത്തിര ആട്ട തിരുനാള്‍ വിശേഷ ദിനത്തില്‍ അയ്യപ്പ സന്നിധിയില്‍ നടക്കും. അത്താഴ പൂജയക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടിയാണ് നട അടയ്ക്കുക.







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (12 minutes ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (30 minutes ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (45 minutes ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (53 minutes ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (57 minutes ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംഭവത്തിൽ അന്വേഷണം നടത്തി  (1 hour ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (1 hour ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (1 hour ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (1 hour ago)

വീട്ടിൽ തന്നെ പ്രസവം  (1 hour ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (1 hour ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (1 hour ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (2 hours ago)

Malayali Vartha Recommends