Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്

21 JUNE 2026 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഇസ്രേയലിനെ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടി ഇറാൻ. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ലബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പ്രകോപിതരായി ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇസ്രായേലിന്റെ നടപടി കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ അടിയന്തര നീക്കം. കൂടാതെ, തങ്ങളുടെ മരവിപ്പിച്ച സ്വത്തുക്കൾ വകമാറ്റി ഗൾഫ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് വീണ്ടും അടച്ചതോടെ മേഖലയിൽ വീണ്ടും സംഘർഷം കടുക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

നേരത്തെ ഇറാനും അമേരിക്കയും ഇന്ന് ജനീവയിൽ നടത്താനിരുന്ന ചർച്ച റദ്ദാക്കിയിരുന്നു. അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് പിന്മാറിയതോടെയാണ് ചർച്ച റദ്ദാക്കിയത്. ലബനനിൽ ഇസ്രയേൽ തുടരുന്ന കനത്ത ആക്രമണം സ്ഥിതി വഷളാക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു പിന്മാറ്റം. വിഷയത്തെ ചൊല്ലി ഇസ്രയേലിനും അമേരിക്കയ്ക്കും ഇടയിൽ വാക്പോരും ശക്തമായിട്ടുണ്ട്. ലബനനിൽ അർധരാത്രി മുതൽ നടക്കുന്ന ആക്രമണത്തിൽ മരണ സംഖ്യ ഉയരുന്നതിനിടെയാണ് ഇറാൻ, ഹോർമൂസ് വീണ്ടും അടച്ചത്. ഇസ്രയേൽ ആക്രമണം ചൂണ്ടിക്കാട്ടി ഇറാൻ നിലപാട് കടുപ്പിക്കുകയാണ്. ലബനനിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അമേരിക്കൻ വൈസ് പ്രസിഡണ്ട് ഇസ്രയേലിനെതിരെ നടത്തിയ പരാമർശം ചർച്ചയാവുകയാണ്. ഇസ്രയേലിനെ സംരക്ഷിച്ച മൂന്നിൽ രണ്ട് ആയുധങ്ങളും അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണമാണെന്നായിരുന്നു പ്രസ്താവന. ഇസ്രയേൽ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്ക-ഇറാൻ ചർച്ച ഇന്ന്ന ടക്കുമെന്ന് റിപ്പോർട്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വിസർലൻഡിൽ എത്തും. ഇറാൻ സ്പീക്കർ എം ബി ഗാലിബാഫ് ചർച്ചയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാക്, ഖത്തർ സംഘവും ചർച്ചകളിൽ പങ്കെടുക്കും. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് ഹോർമുസ് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചത്.

ഇറാന്റെ സ്വത്തുക്കൾ എടുത്ത് ഗൾഫ് രാജ്യങ്ങൾക്ക് നഷ്ട പരിഹാരം നൽകുന്നത് അനുവദിക്കില്ലെന്നും ഇറാൻ നിലപാട് എടുത്തിരുന്നു. വെടിനിർത്തൽ ലംഘിച്ച് ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും ഇന്ന് മാത്രം 20 ലധികം പേരാണ് കൊല്ലപ്പെട്ടത്. ലെബനനിൽ ആക്രമണം നിർത്താൻ ഇസ്രയേൽ തീരുമാനിച്ചിട്ടില്ലെന്ന് പ്രസിഡൻ്റ് ട്രംപിനെ യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

അതേസമയം പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണയായതായി റിപ്പോർട്ട്. പ്രാദേശിക സമയം നാല് മുതൽ വെടി നിർത്തൽ എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഖത്തറും ഇടപെട്ടാണ് വെടി നിർത്തൽ നടപ്പാക്കിയത്. അതേസമയം, ഹോർമുസിൽ നിർദേശങ്ങൾ പുറത്തിറക്കി ഇറാൻ രം​ഗത്തെത്തി. കപ്പലുകൾ കടന്നു പോകാൻ അപേക്ഷ നൽകണം എന്ന് ഇറാന്റെ ഹോർമുസ് അതോറിറ്റിട്ടി അറിയിച്ചു. 48 മണിക്കൂർ മുമ്പ് റൂട്ട് ഉൾപ്പടെ വിവരങ്ങൾ നൽകണം. മൈനുകളും, കൂട്ടിയിടി സാധ്യതയും കാരണമാണ് നിയന്ത്രണമെന്നും ഇറാൻ വ്യക്തമാക്കി. ഇറാനെ പ്രകോപിപ്പിച്ചത് ഇസ്രായേൽ തീവ്ര വലതുപക്ഷ മന്ത്രി ഇതാമീർ ബെൻഗഫിർ ലേബനൻ ചുട്ടെരിക്കണം എന്ന പ്രസ്താവനയാണെന്നും ഇസ്രായേലിന് വേണ്ടത് സ്ഥിരമായ യുദ്ധമെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സമീപകാലത്തുണ്ടായ യുദ്ധം ഇറാൻറെ സൈനിക ശേഷിയെ പാടേ തകർത്തു തരിപ്പണമാക്കിയെന്നും നിലവിൽ അവർക്ക് വ്യോമസേനയോ നാവികസേനയോ പ്രധാന പ്രതിരോധ സംവിധാനങ്ങളോ അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച തുടർച്ചയായ കുറിപ്പുകളിലൂടെയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ വിമർശനങ്ങളെ തള്ളിക്കൊണ്ട് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്കായി സ്വിറ്റ്‌സർലൻഡിലേക്ക് പോകുന്നതായി റിപ്പോർട്ട്. നേരത്തെ നിശ്ചയിച്ചിരുന്ന ചർച്ചകൾ മാറ്റിവെച്ചതിനെത്തുടർന്നാണിത്. ട്രംപിന്റെ മറ്റൊരു പ്രതിനിധിയും അദ്ദേഹത്തിന്റെ മരുമകനുമായ ജാരെഡ് കുഷ്നറും ചർച്ചകളിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിൽ എത്തുമെന്നാണ് കരുതുന്നത്. ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ ലബനനിൽ ശക്തമായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യാഴാഴ്ച തന്റെ സ്വിറ്റ്സർലൻഡ് യാത്ര റദ്ദാക്കിയിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി ബുധനാഴ്ച വാഷിങ്ടനും ടെഹ്‌റാനും കരാറിൽ ഒപ്പുവച്ചിരുന്നു.

യുഎസ്– ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു മണിക്കൂറുകൾക്കുള്ളിൽ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ഇതിനു തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ സൈന്യം അറിയിച്ചു. എന്നാൽ, കപ്പൽ സഞ്ചാരം തടസ്സപ്പെട്ടതിന് തെളിവുകളില്ലെന്ന് യുഎസ് വ്യക്തമാക്കി. വെടിനിർത്തൽ സംബന്ധിച്ച് സ്വിറ്റ്സർലൻഡിൽ പുരോഗമിക്കുന്ന തുടർചർച്ചകളെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നതാണ് പുതിയ സംഭവങ്ങൾ. കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ലബനനിൽ 47 പേർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ യുഎസും ഇസ്രയേലും നടത്തിയ വിശ്വാസവഞ്ചനായാണെന്നും ഹോർമുസ് അടയ്ക്കുകയാണെന്നും ഇറാൻ റവല്യൂഷണറി ഗാർഡ് അറിയിച്ചു.

അതേസമയം, ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിനു മറുപടിയായാണ് തിരിച്ചടിച്ചതെന്നാണ് ഇസ്രയേൽ നിലപാട്. ബാരിഷ് നഗരത്തിലെ 3 നില ഫ്ലാറ്റ് സമുച്ചയത്തിനു നേരെയാണ് ഇസ്രയേൽ ആക്രമണം ഉണ്ടായത്. സംഘർഷം അവസാനിപ്പിച്ച ധാരണാപത്രമനുസരിച്ച് ലബനൻ ഉൾപ്പെടെ മേഖലകളിൽ സായുധ ഗ്രൂപ്പുകളും സഖ്യകക്ഷികളും സൈനിക നടപടി ഉടനടി അവസാനിപ്പിക്കണം. എന്നാൽ ഈ ചർച്ചകളിൽ പങ്കാളിയല്ലാതിരുന്ന ഇസ്രയേൽ, ലബനനിലെ സൈനിക നീക്കങ്ങളെ നിയന്ത്രിക്കുന്നതിനെ എതിർക്കുകയാണ്. വെടിനിർത്തൽ കരാറിനോടു പ്രതിബദ്ധതയുണ്ടെങ്കിലും ഭൂമി പിടിച്ചെടുക്കാനോ അധിനിവേശം വ്യാപിപ്പിക്കാനോ ഉള്ള ഇസ്രയേലിന്റെ ഏതു ശ്രമത്തെയും പ്രതിരോധിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചു. യുഎസ്–ഇറാൻ താൽക്കാലിക യുദ്ധ ഉടമ്പടി ശാശ്വതമായ സമാധാനക്കരാറാക്കി മാറ്റാനുള്ള ചർച്ചകൾ തുടരുകയാണ്.

അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും തമ്മിലുള്ള വാക്പോര് തുടരുന്നു. മെലോനി ഇറ്റലിയിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ജനപ്രീതി കുറവാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ ആരോപിച്ചു. ജി7 ഉച്ചകോടിക്കിടെ താനുമായി ഫോട്ടോയെടുക്കാൻ ആവർത്തിച്ച് മെലോനി ആവശ്യപ്പെട്ടെന്നും സ്വന്തം രാജ്യത്ത് ജനപ്രീതി കുറയുന്നതിലാകാം മെലോനി ഇത്തരം തന്ത്രങ്ങൾ പയറ്റുന്നതെന്നും ട്രംപ് പറഞ്ഞു.

‘ഇറ്റലിയിൽ അവരുടെ ജനപ്രീതി വളരെ മോശമാണ്. ഒരുപക്ഷേ, ആണവായുധം വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടഞ്ഞ, ഇറ്റലിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അമേരിക്കയെ അവർ നിരസിച്ചതുകൊണ്ടായിരിക്കാം അത്. (നാറ്റോയും അങ്ങനെ തന്നെ ചെയ്തു).’–ട്രംപ് പറഞ്ഞു. ഇറ്റലിയുടെ സഖ്യകക്ഷിയായ യുഎസിനു പകരം മെലോനി ഇറാനെയാണ് പിന്തുണയ്ക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.

‘ഇറ്റലിയുടെ ലാൻഡിങ് സ്ട്രിപ്പുകളോ റൺവേകളോ ഉപയോഗിക്കാൻ പോലും അവർ ഞങ്ങളെ അനുവദിച്ചില്ല. അത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്. ഇറ്റലിയെയും നാറ്റോ സഖ്യത്തെയും സംരക്ഷിക്കാൻ കോടിക്കണക്കിന് ഡോളർ യുഎസ് സംഭാവന നൽകുമ്പോഴാണിത്. ഇപ്പോൾ യുഎസ് ഇറാനെ സൈനികമായി തോൽപ്പിച്ചപ്പോൾ ജനപ്രീതി കൂട്ടാനായി മെലോനി വീണ്ടും സുഹൃത്താകാൻ വന്നിരിക്കുന്നു.–ട്രംപ് പറഞ്ഞു.

അതേസമയം, പ്രകോപനമില്ലാതെ ഇത്തരത്തിൽ നിരന്തരമായി ആക്രമിക്കുന്നത് ബുദ്ധിഹീനമാണെന്ന് മെലോനി പ്രതികരിച്ചു. തന്റെ ജനപ്രീതി ട്രംപുമായുള്ള ചങ്ങാത്തത്തിന്റെ പേരിലല്ല നിലനിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ‘എന്റെ ജനപ്രീതി ഇറ്റലിയുടെ ദേശീയ താൽപര്യം സംരക്ഷിക്കാനുള്ള എന്റെ കഴിവിനെ ആശ്രയിച്ചാണുള്ളത്. അതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ ജനപ്രീതിയെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ട കാര്യമില്ല. നിങ്ങൾ നിങ്ങളുടെ ജനപ്രീതിയിൽ ശ്രദ്ധിക്കൂ.’–ഇൻസ്റ്റഗ്രാമിൽ മെലോനി പറഞ്ഞു.

ജി–7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഫോട്ടോയെടുക്കാൻ മെലോനി ‘കെഞ്ചി’യെന്ന് ട്രംപ് കഴിഞ്ഞദിവസം ഒരു ടെലിവിഷൻ ചാനലിനോടു പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ അവകാശവാദം പൂർണമായും കെട്ടിച്ചമച്ചതാണെന്നായിരുന്നു മെലോനിയുടെ പ്രതികരണം.

അതേസമയം ഓൺലൈൻ സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് അറസ്റ്റിലായ ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ. 2024ൽ യൂട്യൂബ് ചാനലിലൂടെ തൽസമയ സംപ്രേഷണം നടത്തിയ ഓൺലൈൻ സംഗീതപരിപാടിയിൽ തലമറച്ച് ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചാണ് പരസ്തൂവിനെ അറസ്റ്റ് ചെയ്തത്. പരസ്തൂവിന്റെ സംഘത്തിലെ മറ്റ് എട്ട് അംഗങ്ങൾക്കും ശിക്ഷ ലഭിച്ചിട്ടുണ്ട്.

ഖോമിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്കു പുറമെ രണ്ടുവർഷത്തേക്ക് ഇറാനിൽനിന്ന് പുറത്തുപോകുന്നതിനും സാംസ്കാരിക പരിപാടികൾ പങ്കെടുക്കുന്നതിനും വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്. ‘അശ്ലീലവും അസന്മാർഗികവുമായ ളള്ളടക്കം’ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

പരസ്തൂവിന്റെ അറസ്റ്റ് ഇറാനിലും രാജ്യാന്തരതലത്തിലും വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഭരണകൂടത്തെ വിമർശിക്കുന്ന കലാകാരന്മാരെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (12 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (21 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (30 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (36 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (43 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (55 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (59 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

Malayali Vartha Recommends