മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും. ഈമാസം 29ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണക്ക് സമൻസ് അയച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 17ന് എട്ടര മണിക്കൂറാണ് ഇ.ഡി ഉദ്യോഗസ്ഥർ വീണയെ ചോദ്യം ചെയ്തത്.
പിന്നാലെ വീണയുടെ ബാങ്ക് ലോക്കർ തുറന്നും പരിശോധന നടത്തി. തിരുവനന്തപുരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോക്കറാണ് തുറന്ന് പരിശോധിച്ചത്. കരിമണൽ കമ്പനിയുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ലോക്കർ പരിശോധിച്ചത്. ഇ.ഡിക്ക് മുന്നിൽ കഴിഞ്ഞദിവസം വീണ ഹാജരാക്കിയ രേഖകളിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോക്കറിന്റെ വിവരങ്ങളുമുണ്ട്.
എക്സാലോജിക് ബംഗളൂരു ഓഫിസിൽനിന്ന് എസ്.എഫ്.ഐ.ഒ ശേഖരിച്ച മുഴുവൻ രേഖകളും പരിശോധിച്ച ഇ.ഡി സംഘം വീണയെ വിശദമായി ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചിരിക്കുന്നത്. പനമ്പിള്ളി നഗറിലെ ഇ.ഡി ഓഫിസിലാകും ചോദ്യം ചെയ്യൽ.
" f
https://www.facebook.com/Malayalivartha

























