Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക്..ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ..


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പമ്പയിലും വനിതാ പോലീസ് നിലയുറച്ചു, ആറ് മേഖലകളിലായി 3000 ത്തോളം പോലീസ് സന്നാഹം, അത്യാഹിതത്തിന് സാധ്യത

05 NOVEMBER 2018 09:43 AM IST
മലയാളി വാര്‍ത്ത

ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പരിസരത്തുമായി പോലീസ് സുരക്ഷ ശക്തമാക്കി. 50 വയസിനു മുകളിലുള്ള 15 വനിതാ പോലീസുകാർ സന്നിധാനത്ത് എത്തി. കൂടുതൽ സ്ത്രീകൾ എത്തിയാൽ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇവരെ നിയോഗിച്ചതെന്നു പോലീസ് വിശദീകരിച്ചു.സിഐ- എസ്ഐ റാങ്കിലുളള വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.ഇന്നലെ തന്നെ പമ്പയില്‍ നൂറു വനിതാപോലീസുകാരെ എത്തിച്ചിട്ടുണ്ട്.ഇന്ന് രാവിലെയാണ് അവര്‍ സന്നിധാനത്തേക്ക് എത്തിയത്.


ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. എന്നാല്‍, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പോലീസ് പറഞ്ഞു. തുലാമാസ പൂജാസമയത്തുണ്ടായ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കരുതെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ തന്നെ പൊലീസ് ശക്തമായ കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് കമാന്‍ഡോ സംഘമായ തണ്ടര്‍ബോള്‍ട്‌സും ദ്രുതകര്‍മ്മസേനയും നിലയ്ക്കലിലും പമ്പയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. മുൻപ് സംഘർഷങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. ഇന്നും നാളെയും തിരിച്ചറിയല്‍കാര്‍ഡില്ലാതെ ആരെയും നിലയ്ക്കൽ മുതൽ കടത്തിവിടില്ല. തീർഥാടകർ അല്ലാത്തവരെ നിലയ്ക്കൽ എത്തും മുൻപേ തിരിച്ചയയ്ക്കും. തീർഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്ക് കടത്തിവിടുക.

സന്നിധാനത്തും പമ്പയിലുമുള്ള വ്യക്തികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച പോലീസ് അവരുടെ സൈബര്‍ ഇടപെടലുകളും നിരീക്ഷിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ തടയുകയാണ് ലക്ഷ്യം. വ്യാപാരകേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, അതിഥിമന്ദിരം, ഡോണര്‍ ഹൗസുകള്‍ എന്നിവിടങ്ങളില്‍ അനാവശ്യമായി ആരെയും തങ്ങാന്‍ അനുവദിക്കില്ല. പമ്പയിലെ ഓഫീസുകളിലെ വാഹനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതിഷേധക്കാര്‍ വാഹനങ്ങളിലെത്താതിരിക്കാനാണിത്.

പമ്പയിലും സന്നിധാനത്തും കൂടുതല്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു. 12 മുഖംതിരിച്ചറിയല്‍ ക്യാമറകളും ശബരിമലയില്‍ സ്ഥാപിച്ചിട്ടുണ്ട്. മുമ്പുനടന്ന പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവരുടെ ചിത്രങ്ങള്‍ പരിശോധിച്ച് ഇവരിലാരെങ്കിലും വീണ്ടുമെത്തുകയാണെങ്കില്‍ കസ്റ്റഡിയിലെടുക്കും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (17 minutes ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (25 minutes ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (28 minutes ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (54 minutes ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (54 minutes ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (1 hour ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (1 hour ago)

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം  (1 hour ago)

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍  (1 hour ago)

ഏമാന്മാർ കൂട്ടത്തോടെ അകത്താക്കും. കല്ല്യാണം നടത്തി പണി വാങ്ങിക്കൂട്ടി സിപിഎം നേതാക്കൾ  (1 hour ago)

ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ  (1 hour ago)

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (1 hour ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (1 hour ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (2 hours ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (2 hours ago)

Malayali Vartha Recommends